ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ഉരുണ്ട് കൂടിയ മഴ മേഘങ്ങളെ അവഗണിച്ച് രാവിലെ മുതൽ വോട്ട് ചെയ്യാനായി സമ്മതിദായകർ ഒഴുകിയെത്തി. വോട്ടിംഗ് ആരംഭിച്ച 7 മണിക്ക് മുൻപെ പല ബൂത്തുകളിലും നീണ്ട നിര പ്രത്യക്ഷപ്പെട്ടു. മഴയ്ക്ക് സാധ്യതയുള്ള കാലാവസ്ഥയായിരുന്നു രാവിലെ. കോവിഡ് സാഹചര്യവും, മഴയും കണക്കിലെടുത്ത് രാവിലെ പോളിംഗ് മന്ദഗതിയിലാകുമെന്നായിരുന്നു ധാരണയെങ്കിലും സ്ത്രീകൾ ഉൾപ്പെടെ ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിരകളാണ് കാണപ്പെട്ടത്.
നഗര– ഗ്രാമ വിത്യാസമില്ലാതെ ബൂത്തുകളിൽ ഉച്ച വരെ വലിയ തിരക്കുകൾ അനുഭവപ്പെട്ടു. 11 മണിയാകുമ്പേഴേയ്ക്കും മിക്ക ബൂത്തുകളിലും പോളിംഗ് 30 ശതമാനം കടന്നിരുന്നു. കോവിഡ് വ്യാപന സാഹചര്യത്തിൽ വോട്ടർമാർ കൂട്ടത്തോടെ ബൂത്തിലെത്താൻ മടിക്കുമെന്നായിരുന്നു കരുതിയതെങ്കിലും, രാവിലെ മുതൽ വോട്ടർമാർ കൂട്ടത്തോടെയാണ് ബൂത്തുകളിലെത്തിയത്. മാസ്ക് ധരിക്കാത്ത വോട്ടർമാരെ കാണാനില്ലായിരുന്നുവെങ്കിലും, സാമൂഹിക അകലം പാലിക്കുന്നതിലെ മുൻ കരുതൽ പാടെ പാളി.
ക്യൂവിലും, ബൂത്ത് പരിസരവും ആൾക്കൂട്ടമായി മാറി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെടുകയുണ്ടായെങ്കിലും, സാമൂഹിക അകലം പാലിക്കാതെയുള്ള ക്യൂവാണ് ഭൂരിഭാഗം ബൂത്തുകളിലും കാണപ്പെട്ടത്. സാനിറ്റൈസർ വോട്ടർമാരുടെ കൈകളിൽ പുരട്ടാൻ എല്ലാ ബൂത്തുകളിലും പ്രത്യേകമായി ഒരാളെ വീതം നിയോഗിച്ചിരുന്നു. ഉച്ച വരെ വോട്ടെടുപ്പ് സമാധാനപരമായി തുടരുകയാണ്.