ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നിസ്സാര കാരണങ്ങൾ മനസ്സിലിട്ട് സ്വയം നോവിപ്പിച്ചു കൊണ്ടുള്ള പെൺകുട്ടികളുടെ ആത്മഹത്യകൾ പെരുകി. ഇന്നലെ ഒരു നാൾ മാത്രം ഉദുമയിലും കാഞ്ഞങ്ങാട്ടെ മടിക്കൈയിലും, രണ്ട് വിദ്യാർത്ഥിനികളാണ് നിസ്സാര കാര്യങ്ങളിൽ മനംനൊന്ത് ജീവൻ വെടിഞ്ഞത്. ഇരുവരും കൗമാരക്കാരികൾ. ജീവൻ വെടിഞ്ഞ മടിക്കൈ സ്വദേശിനി സാനിയ പതിനാലുകാരിയും ഈ വിദ്യാഭ്യാസ വർഷം പത്താം തരത്തിൽ ഓൺലൈൻ ക്ലാസ്സിൽ പഠനമാരംഭിച്ച വിദ്യാർത്ഥിനിയുമാണ്. ഒരു യുവാവുമായുണ്ടായ കൗമാര പ്രണയത്തെ വീട്ടുകാർ എതിർക്കുകയും, മാതാവ് മർദ്ദിക്കുകയും ചെയ്തതിനാണ് സ്വയം ജീവൻ വെടിഞ്ഞ് സാനിയ കുടുംബത്തോട് കടുംകൈ ചെയ്തത്.
ഉദുമ മാങ്ങാട് ആര്യടുക്കം കോളനിയിലെ രാജു-അനിത ദമ്പതികളുടെ മകൾ ഗ്രീഷ്മ പതിനഞ്ചുകാരിയാണ്. ചട്ടംഞ്ചാൽ ഹയർ സെക്കണ്ടറിയിലെ പത്താംതരം വിദ്യാർത്ഥിനിയാണ് വീട്ടിനകത്ത് ജനൽക്കമ്പിയിൽ കയർ കുടുക്കിയാണ് ഗ്രീഷ്മ ജൂൺ 2- ന് ജീവിതമവസാനിപ്പിച്ചത്. മാതാവും പിതാവും തമ്മിൽ ദാമ്പത്യബന്ധം വേർപിരിയാൻ തീരുമാനിച്ചതിലുള്ള സങ്കടത്താൽ സ്വന്തം ജീവൻ ബലിയർപ്പിച്ചു കൊണ്ടാണ് ഗ്രീഷ്മ രക്ഷിതാക്കളോട് പകരം വീട്ടിയത്. രഞ്ജിത്ത്, രാഹുൽ എന്നിവർ ഗ്രീഷ്മയുടെ സഹോദരങ്ങളാണ്.
ഇരുപത്തി മൂന്നുകാരി ഭർതൃമതി സൗത്ത് ചിത്താരിയിലെ റഫിയാത്ത് ജീവൻ വെടിഞ്ഞത് ഇക്കഴിഞ്ഞ നോമ്പുകാലത്താണ്. സെൽഫോണിൽ ഗൾഫിൽ നിന്ന് വന്ന പരിചയക്കാരൻ യുവാവിന്റെ തമാശയിൽ മനംനൊന്താണ് റഫിയാത്ത് മറുത്തൊന്നും ആലോചിക്കാൻ നിൽക്കാതെ, നിമിഷങ്ങൾക്കുള്ളിൽ വീട്ടിലെ സ്വന്തം കിടപ്പുമുറിയിൽ ഫാനിൽ ഷാൾ കെട്ടി തൂങ്ങി മരിച്ചത്. സ്വയം ജീവൻ വെടിഞ്ഞ മൂന്ന് പെൺകുട്ടികളിൽ റഫിയാത്ത് ഇരുപത്തി മൂന്നുകാരിയാണെങ്കിൽ ഗ്രീഷ്മ പതിനഞ്ചുകാരിയും സാനിയ പതിനാലുകാരിയുമായ കൗമാരക്കാരാണ്. സാനിയ പ്രണയിനിയാണെങ്കിൽ, ഗ്രീഷ്മ സ്വന്തം മാതാവും പിതാവും തമ്മിൽ വേർപിരിയുന്നുവെന്ന അറിവിൽ മനം നൊന്താണ് ജീവൻ വെടിഞ്ഞത്.
നെഹ്റു കോളേജിലെ മാവുങ്കാൽ കാട്ടുകുളങ്ങര സ്വദേശിനിയായ ബിരുദ വിദ്യാർത്ഥിനി 6 മാസം മുമ്പ് വീട്ടിൽ കെട്ടിത്തൂങ്ങി മരിച്ചത് കാമുകനായ ഇരുപത്തിരണ്ടുകാരൻ ആൾക്കൂട്ടത്തിൽ മുഖത്തടിച്ചതിലുള്ള സങ്കടത്താലാണ്. പുതുതലമുറയിലെ പെൺകുട്ടികൾ പലരും വിദ്യ നേടുന്നുണ്ടെങ്കിലും, ആധുനിക കാലത്തും ഇവരുടെ മനസ്സ് ലോലമാകുന്നുവെന്നാണ് കൗമാരക്കാരികളുടെ ആത്മഹത്യകൾ സമൂഹത്തിന് തരുന്ന അപകടകരമായ മുന്നറിയിപ്പ്. മുൻകാലങ്ങളിലൊന്നും, കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആത്മഹത്യാ പ്രവണതകളും, പ്രേരണകളുമാണ് വിദ്യ നേടിയിട്ടുള്ള കൗമാരക്കാരികളെ ന്യൂജെൻ കാലത്തും നയിക്കുന്നതെന്ന് ഈ ആത്മഹത്യകൾ സമൂഹത്തോട് പറയുന്നു.