മകളെ മദ്യം കുടിപ്പിച്ച പിതാവ് അറസ്റ്റിൽ

10 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം

കാഞ്ഞങ്ങാട്:  എട്ടു വയസ്സുകാരിയായ മകളെ പിതാവ് മദ്യം കുടിപ്പിച്ചു. അവശ നിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ പിതാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. ആറങ്ങാടി തോയമ്മലിലെ രാധാകൃഷ്ണനാണ് 45, സ്വന്തം മകൾക്ക് ബിയർ നൽകിയത്.

ഇന്നലെ രാവിലെ 10 മണിക്ക് തോയമ്മലിലെ സ്വന്തം വീട്ടിൽ രാധാകൃഷ്ണൻ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ മകളെ മദ്യം കുടിപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട മാതാവും ബന്ധുക്കളും കുട്ടിയെ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം രാധാകൃ-ഷ്ണനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ് റജിസ്റ്റർ ചെയ്തു.

10 വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന ഐപിസി 328–ാം വകുപ്പ് ചുമത്തിയാണ് രാധാകൃ-ഷ്ണന്റെ പേരിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഹൊസ്ദുർഗ് എസ്ഐ, കെ. സിദ്ദീഖ് അറസ്റ്റ് ചെയ്ത പ്രതിയെ ഉച്ചയോടെ ഹൊസ്ദുർഗ് ജുഡീഷ്യൽ  മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. രാധാകൃഷ്ണൻ നേരത്തെ ട്യൂഷൻ അധ്യാപകനായിരുന്നു.

Read Previous

കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ 13 ലക്ഷത്തിന്റെ പുത്തൻ കാർ വാങ്ങി

Read Next

എക്സൈസ് ഉദ്യോഗസ്ഥയെ ഇടിച്ചിട്ട കാർ പിടികൂടാൻ 92 സിസിടിവികൾ പരിശോധിച്ച് പോലീസ്; ആൽബം നിർമ്മാതാവ് പിടിയിൽ