ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസര്‍കോട്: എം.സി കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി യുവമോര്‍ച്ച.
ജ്വല്ലറിയുടെ പേരില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീന്‍ രാജിവെക്കണം അല്ലാത്തപക്ഷം എംഎല്‍എയെ പൊതുപരിപാടികളില്‍ തടയുമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍ പറഞ്ഞു.
കുമ്പള പഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എംഎൽഏക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് വന്‍ പ്രതിഷേധമാണ് അഴിച്ചുവിട്ടത്.
നിക്ഷേപതട്ടിപ്പ് രേഖകള്‍ തേടി എംഎല്‍എയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത് ജനാധിപത്യത്തിന് തന്നെ കളങ്കമായിരിക്കുകയാണ്.
എംഎൽഏയെന്ന പദവിയെ ദുരുപയോഗം ചെയ്ത് പോലീസ് നടപടികളില്‍ നിന്ന് കമറുദ്ദീനെ രക്ഷിക്കുന്ന സമീപനമാണ് മുസ്ലീം ലീഗ് നേതൃത്വം നടത്തി കൊണ്ടിരിക്കു ന്നതെന്ന് ധനഞ്ജയന്‍ മധൂര്‍ പറഞ്ഞു.
കുമ്പളയില്‍ നടന്ന പരിപാടിക്ക് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധുര്‍, ബിജെപി ജില്ലാ സെക്രട്ടറി വിജയകുമാര്‍ റൈ, മണ്ഡലം പ്രസിഡന്റ് മണികണ്ഠ റൈ, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പ്രദീപ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധരയാദവ്, രമേശ് ഭട്ട്, സുധാകര കാമത്ത്, പ്രദോഷ്, സുജിത് റായ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.