ഫാഷൻ ഗോൾഡ് : 2 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ചന്തേരയിൽ ഇന്നലെ 2 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കൈതക്കാട് തഖ്്വ നഗറിലെ പി. ഫൈസൽ, പുഞ്ചാവി ഒഴിഞ്ഞ വളപ്പിലെ സുഹ്റ എന്നിവരുടെ പരാതികളിലാണ് കേസ്. പി.ഫൈസൽ 2015 ലാണ് ഫാഷൻ ഗോൾഡിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചത്. ടി.കെ. പൂക്കോയയാണ് ഇദ്ദേഹത്തിൽ നിന്നും നിക്ഷേപത്തുക കൈപ്പറ്റിയത്. ഫൈസലിന്റെ പരാതിയിൽ ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ടി.കെ. പൂക്കോയ മാത്രമാണ് പ്രതി.

ഒഴിഞ്ഞവളപ്പിലെ സുഹ്റാബി 2017 ലാണ് ഫാഷൻഗോൾഡിൽ 4 ലക്ഷം രൂപ നിക്ഷേപിച്ചത്. ഇവരുടെ പരാതിയിൽ എം.സി ഖമറുദ്ദീൻ എംഎൽഏ, ടി.കെ. പൂക്കോയ എന്നിവർക്കെതിരെയാണ് ചന്തേര പോലീസ് വഞ്ചനാക്കുറ്റത്തിനും, ഗൂഢാലോചനയ്ക്കും കേസെടുത്തത്. എം.സി. ഖമറുദ്ദീൻ എംഎൽഏയ്ക്കെതിരായ വഞ്ചനാക്കേസുകളിൽ 41 എണ്ണത്തിൽക്കൂടി റിമാന്റ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഹോസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ 36 കേസുകളിലും, കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 5 കേസുകളിലുമാണ് റിമാന്റ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെ ഖമറുദ്ദീനെതിരായ 56 കേസുകളിൽ കോടതിയിൽ റിമാന്റ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എംഎൽഏയെ കസ്റ്റഡിയിലാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരായ എം.വി. പ്രദീപ്കുമാർ , പി.കെ. സുധാകരൻ എന്നിവർ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Read Previous

പുല്ലൂർ പെരിയയിൽ മൽസരം കനക്കും

Read Next

പ്രഭാവതി സിപിഐ സ്ഥാനാർത്ഥി