ഫാഷൻ ഗോൾഡ് 2 പേരിൽ നിന്ന് 21 ലക്ഷം രൂപ തട്ടിയതിന് 2 കേസുകൾ

ചന്തേര: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ രണ്ട് പേരുടെ പരാതിയിൽ രണ്ടു കേസുകൾ കൂടി ചന്തേര പോലീസ് ഇന്ന് റജിസ്റ്റർ ചെയ്തു.

പടന്ന വടക്കെ പുറത്തെ എം. പി. നസീമയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ ടി. കെ.പൂക്കോയ തങ്ങളും എം. സി. ഖമറൂദ്ദീനുമാണ് പ്രതികൾ. 2017ൽ 8 ലക്ഷം രൂപയാണ് നസീമ നിക്ഷേപിച്ചത്.

വെള്ളൂർ ചന്തേര എം. ടി. പി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ പൂക്കോയ തങ്ങൾക്കും ഖമറൂദ്ദീനും പുറമെ, പൂക്കോയയുടെ മകൻ ഹാഷിമും പ്രതിയാണ്.

2009 ലും 2012ലുമായി 13 ലക്ഷം രൂപ ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചതായാണ് മുഹമ്മദ് കുഞ്ഞിയുടെ പരാതി.

LatestDaily

Read Previous

ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി ഉത്തരവ്

Read Next

കാറിൽ നടത്തിയ കഞ്ചാവ് ശേഖരവുമായി കാഞ്ഞങ്ങാട് സ്വദേശികൾ കണ്ണൂരിൽ പിടിയിൽ