Breaking News :

ഫാഷൻ ഗോൾഡ് എസ്പി ഓഫീസ് മാർച്ച് നാളെ

കാസർകോട്: ഫാഷൻ ഗോൾഡ് സ്വർണ്ണാഭരണ ശാലയിൽ ലക്ഷങ്ങൾ നിക്ഷേപിച്ച് വഞ്ചിതരായ ഇടപാടുകാർ ഒന്നടങ്കം നാളെ കാസർകോട് എസ്പി ഓഫീസിലേക്ക് മാർച്ച് ചെയ്യും. വിദ്യാനഗർ പാറക്കട്ട ജംഗ്ഷനിൽ നിന്ന് രാവിലെ 10-30-ന് പുറപ്പെടുന്ന പ്രകടനം എസ്പി ഓഫീസിന് മുന്നിൽ ബിജെപി ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുമെന്ന് നിക്ഷേപകരുമായുള്ള വൃത്തങ്ങൾ വെളിപ്പെടുത്തി.

ഫാഷൻ ഗോൾഡിന്റെ 150 കേടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാഷൻ ഗോൾഡ് ചെയർമാൻ എം. സി. ഖമറുദ്ദീൻ ഇപ്പോൾ കണ്ണൂർ ജയിലിൽ റിമാന്റ് തടവിലാണ്. ജ്വല്ലറി മാനേജിംഗ് ഡയറക്ടർ ടി. കെ. പൂക്കോയ ഇപ്പോഴും ഒളിവിലാണ്. പൂക്കോയയെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ചാണ് നാളെ നിക്ഷേപകർ ഒന്നടങ്കം എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുന്നത്. മാർച്ചിന് പോലീസ് അനുമതി നൽകിയിട്ടില്ല.

മാർച്ച് നടത്തുന്ന വിവരം നിക്ഷേപകർ കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഖമറുദ്ദീൻ അറസ്റ്റിലായി മാസം ഒന്ന് തീരാറായിട്ടും കേസ്സിലെ പ്രതി പൂക്കോയ ഒളിവിൽ തന്നെയാണ്.

Read Previous

മടിക്കൈ ഓവുചാൽ; വിജിലൻസിന് പരാതി

Read Next

കാൽനട യാത്രക്കാർക്ക് ഭീഷണിയായി നടപ്പാതയിൽ ലോട്ടറി സ്റ്റാൾ