കാഞ്ഞങ്ങാട് : ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസ്സിൽ ഈ സ്വർണ്ണാഭരണ ശാലയുടെ മാനേജർ ചന്തേരയിലെ സൈനുൽ ആബിദീനെ60, കേസ്സന്വേഷണ ഉദ്യോഗസ്ഥൻ ചന്തേര ഐ. പി, പി. നാരായണൻ ചോദ്യം ചെയ്തു.
ഫാഷൻ ഗോൾഡ് തട്ടിപ്പുകൾക്കാധാരമായ നിരവധി വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട് .മാനേജരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
2006ൽ ഫാഷൻ ഗോൾഡ് ജ്വല്ലറി ചെറുവത്തൂരിലും, പയ്യന്നൂരിലും ആരംഭിച്ചതു മുതൽ ഈ സ്വർണ്ണാഭാരണ ശാലയുടെ കണക്കുകളും മറ്റും എഴുതി സൂക്ഷിക്കുന്ന സൈനുൽ ആബിദീൻ , ഫാഷൻ ഗോൾഡിന്റെ മാനേജിംഗ് ഡയറക്ടർ ചന്തേരയിലെ ടി. കെ. പൂക്കോയ തങ്ങളുടെ വിശ്വസ്തനാണ്.
ഫാഷൻ ഗോൾഡിന്റെ ഏതാനും രേഖകളും കേസ്സന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.