ഗൾഫിലേക്ക് കടന്ന ഫാഷൻ ഗോൾഡ് മുൻ ഡയറക്ടർ തിരിച്ചെത്തി

കാലിക്കടവ്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ ഗൾഫിലേക്ക് കടന്ന മുൻ ഡയറക്ടർ,  ടി. കെ. പൂക്കോയ കോടതിയിൽ കീഴടങ്ങിയതോടെ നാട്ടിൽ തിരിച്ചെത്തി. ടി. കെ. പൂക്കോയ യുടെ വിശ്വസ്ഥനായ കാലിക്കടവ് എരവിലെ അഞ്ചില്ലത്ത് മുഹമ്മദ് കുഞ്ഞി ഹാജിയാണ് കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയത്.

ഫാഷൻ ഗോൾഡ് ഡയറക്ടർമാരിലൊരാളായ അഞ്ചില്ലത്ത് മുഹമ്മദ് കുഞ്ഞി ഹാജിയെ ഏ. ജി. എന്ന ചുരുക്കപ്പേരിസലാണ് നാട്ടിലറിയപ്പെടുന്നത്. ഇപ്പോൾ ചന്തേര വലിയ പള്ളിക്കടുത്ത് താമസിക്കുന്ന ഇദ്ദേഹം ടി. കെ. പൂക്കോയയ്ക്ക് വേണ്ടി ജ്വല്ലറിയിലേക്ക് നിക്ഷേപം സ്വീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അളിയന്റെ മകൻ വാഹനാപകടത്തിൽ മരിച്ചതിന്  നഷ്ടപരിഹാരമായി ലഭിച്ച തുക ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചത് തിരികെ കൊടുക്കാത്തതുമായി തർക്കങ്ങളുണ്ടായിരുന്നു.

നിക്ഷേപത്തട്ടിപ്പ് വിവാദങ്ങളുണ്ടായതിന് പിന്നാലെ രാജിവെച്ച ഫാഷൻ ഗോൾഡ് ഡയറക്ടർമാരിൽ മുഹമ്മദ് കുഞ്ഞി ഹാജിയും  ഉൾപ്പെടും. വാഹനാപകടത്തിൽ ബന്ധുവിന് ലഭിച്ച നഷ്ടപരിഹാരം ടി. കെ. പൂക്കോയയുടെ കൈയ്യിൽ നിക്ഷേപമായി നൽകിയെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നത്. അതിനിടെ നിക്ഷേപത്തട്ടിപ്പ് കേസ്സിൽ പയ്യന്നൂർ പോലീസ് റജിസ്റ്റർ ചെയ്ത 24 കേസ്സുകളിൽ 12 എണ്ണത്തിൽ ടി. കെ. പൂക്കോയയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച്  രേഖപ്പെടുത്തി.

കാസർകോട് പോലീസിൽ 31 കേസ്സുകളും, ബേക്കലിൽ 6 കേസ്സുകളും, കണ്ണൂർ, തലശ്ശേരി പോലീസ് സ്റ്റേഷനുകളിൽ ഒാരോ കേസ്സുകളുമാണ് നിക്ഷേപത്തട്ടിപ്പ് പരാതിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട കേസ്സുകളിലെല്ലാം റിമാന്റ് പ്രഖ്യാപിച്ചാൽ പൂക്കോയ ഇനിയും ജയിലിൽ ദീർഘകാലം കിടക്കേണ്ടിവരും. വ്യത്യസ്ത കേസ്സുകളിൽ റിമാന്റ് ചെയ്യപ്പെട്ടതോടെയാണ് എം. സി. ഖമറുദ്ദീന്  97 ദിവസം റിമാന്റിൽ കഴിയേണ്ടി വന്നത്.

LatestDaily

Read Previous

കാണാതായ ബൈക്ക് തേടി ക്രൈം ബ്രാഞ്ച് കാഞ്ഞങ്ങാട്ടെത്തി, സിബിഐക്ക് കൈമാറും

Read Next

കാണിയൂര്‍ പാത: മുഖ്യമന്ത്രിക്ക് കര്‍മ്മസമിതിയുടെ അഭിനന്ദനം