ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: രാഷ്ട്രീയ തട്ടിപ്പും, ആത്മീയത്തട്ടിപ്പും അരങ്ങേറിയ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ വഞ്ചിക്കപ്പെട്ടവർ 150 പേർ.
ഇവരിൽ ഭൂരിഭാഗം പേരും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇന്ത്യൻ യൂണിയൻ മുസ്്ലീം ലീഗ് രാഷ്ട്രീയ പ്പാർട്ടിയുമായി അടുത്ത ബന്ധമുള്ളവർ.
ഫാഷൻഗോൾഡ് ജ്വല്ലറിത്തട്ടിപ്പിന്റെ സൂത്രധാരൻ എം.സി. ഖമറുദ്ദീൻ എംഎൽഏ തന്നെയാണ്.
ചന്തേരയിൽ മുട്ടമന്ത്രവും ഉറുക്കെഴുത്തും മറ്റുമായി കഴിയുകയായിരുന്ന തായലക്കണ്ടി പൂക്കോയ തങ്ങളെ സ്വർണ്ണാഭരണ വ്യാപാരത്തിലേക്ക് കൊണ്ടു വന്നത് ഖമറുദ്ദീനാണ്.
ജ്വല്ലറിയിൽ ലാഭവിഹിതം എന്ന ഓമനപ്പേര് നൽകി നിക്ഷേപകരെ ആകർഷിച്ചത് ഖമറുദ്ദീനാണെങ്കിൽ, പണം കൈപ്പറ്റി മുദ്രപ്പത്രത്തിൽ റസീത് ഒപ്പിട്ട് നൽകിയതെല്ലാം പൂക്കോയയാണ്.
മുസ്്ലീം ലീഗ് നേതാവായ ഖമറുദ്ദീന്റെ സ്വർണ്ണാഭരണ ശാല എന്ന വിശ്വാസത്തിലും, തങ്ങൾ കുടുംബത്തിൽ നിന്നുള്ള പൂക്കോയയുടെ വിശ്വാസത്തിലുമാണ് നൂറ്റിയമ്പതോളം വരുന്ന നിക്ഷേപകർ, ഉള്ള പണം മുഴുവൻ ഈ ജ്വല്ലറിയിൽ ലാഭ വിഹിതം പ്രതീക്ഷിച്ച് നിക്ഷേപിച്ചത്.
ഇതു കൊണ്ടുതന്നെ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ഒരു ഭാഗത്ത് ആത്മീയതയും, മറു ഭാഗത്ത് രാഷ്ട്രീയവും മുതലാക്കിയുള്ള വഞ്ചനയും , തട്ടിപ്പുമാണ് നടന്നിട്ടുള്ളത്.
ഈ സ്വർണ്ണാഭരണ ശാലയിൽ പണം നിക്ഷേപിച്ചവർ എല്ലാവരും സമ്പന്നരല്ലെന്നത് മറ്റൊരു വസ്തുതയാണ്.
ഭർതൃബന്ധം വിഛേദിക്കുമ്പോൾ, സ്ത്രീക്ക് ഭർത്താവിൽ നിന്ന് കോടതി വഴി ലഭിച്ച ന്യായമായ 6 ലക്ഷം രൂപ മൂന്ന് പെൺമക്കളുടെ കല്ല്യാണത്തിന് കരുതിയത് ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്ത്രീയും വഞ്ചിക്കപ്പെട്ടവരിൽ ഉൾപ്പടും.
ഗൾഫ് നാടുകളിൽ വിയർപ്പൊഴുക്കി സമ്പാദിച്ച ലക്ഷങ്ങൾ ലാഭവിഹിതം പ്രതീക്ഷിച്ച് ഈ തട്ടിപ്പു കമ്പനിയിൽ മുടക്കിയവരും ധാരാളമുണ്ട്.