ഫാഷൻ ഗോൾഡ് നിയമോപദേശം പോലീസിന് പൊല്ലാപ്പ്

ചന്തേര:  നിക്ഷേപകരിൽ നിന്ന് നൂറു കോടിയിലധികം രൂപ കൈക്കലാക്കിയ ഫാഷൻ ഗോൾഡ് ആത്മീയ_രാഷ്ട്രീയ തട്ടിപ്പിൽ  പോലീസിന് ലഭിച്ച 12 പരാതികളിൽ നിയമോപദേശം പോലീസിന് പൊല്ലാപ്പായി മാറി.

കാസർകോട് ജില്ലയിൽ ചന്തേര ഹൊസ്ദുർഗ്, ബേക്കൽ തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിൽപ്പെട്ട ഫാഷൻ ഗോൾഡ്  നിേക്ഷപകർ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് നൽകിയ 12 പരാതികൾ പോലീസ് മേധാവി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി .ക്ക് കൈമാറുകയും, ഡി.വൈ.എസ്.പി. ഈ പരാതികളിൽ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടികൾ സീകരിക്കാൻ  ചന്തേര പോലീസ് ഐപി, എസ്  നിസ്സാമിന് കൈമാറുകയും  ചെയ്തിരുന്നു.  പണം നഷ്ട്ടപ്പെട്ട  സ്ത്രീകളടക്കമുള്ള നിക്ഷേപകരിൽ നിന്നും പോലീസ് ഇൻസ്പെക്ടർ ഇതിനകം മൊഴിയെടുത്തിരുന്നു.

ഈ സാമ്പത്തിക കുറ്റകൃത്യത്തിൽ  കേസ്സെടുക്കുന്നതിന് നിയമ തടസ്സങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ പോലീസ് പബ്ളിക് പ്രോസിക്യൂട്ടർക്ക് കൈമാറിയിരുന്നു. കേസെടുക്കാവുന്നതും അല്ലാത്തതുമായ കുറ്റകൃത്യമാണോ  എന്ന് പരിശോധിക്കാനാണ്  പബ്ളിക് പ്രോസിക്യൂട്ടർക്ക്  പരാതികൾ നൽകിയത്. കമ്പനി നിയമമനുസരിച്ച്  രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് ഫാഷൻഗോൾഡ്.

ഇതുപ്രകാരം കമ്പനിയെക്കൂടി ഈ തട്ടിപ്പുകേസ്സിൽ പോലീസിന് പ്രതി ചേർക്കാൻ വകുപ്പുകളുണ്ട്.

ഫാഷൻഗോൾഡ് സ്ഥാപനത്തിന്റെ ഓരോ വർഷങ്ങളിലുമുള്ള വരവു ചെലവുകണക്കുകളും ലാഭലിഹിതവും കൃത്യമായി പരിശോധിച്ചതോടെ ചുമതല കമ്പനി രജിസ്ട്രാർക്കാണ്.

ഇപ്പോൾ ഫാഷൻ ഗോൾഡ് ജ്വല്ലറികൾ മുഴുവൻ  പൂട്ടിയതിനാൽ, കമ്പനി ഫാഷൻ ഗോൾഡിനെതിരെ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെങ്കിലും അത്തരം നടപടികൾ നാളിതുവരെ ഒന്നും തന്നെ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടാകാത്തതിനാൽ, ഫാഷൻ ഗോൾഡിന്റെ ചെയർമാനെയും, മാനേജിംഗ് ഡയറക്ടറെയും പ്രതി ചേർത്തുകൊണ്ടാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടത്.   

LatestDaily

Read Previous

ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെട്ട ലൈംഗിക ആരോപണക്കേസ് സി.പി.എം ഒതുക്കി

Read Next

ഐഫോൺ തുറന്നില്ലെങ്കിലും ഭർത്താവിനും കാമുകനുമെതിരെ കേസ്സെടുക്കാം