ഫാഷൻഗോൾഡ്; ഉപ്പ് തിന്നവൻ വെള്ളം കുടിക്കും: എംപി

കാഞ്ഞങ്ങാട്: യുഡിഎഫ് ജില്ലാ ചെയർമാൻ എം. സി. ഖമറുദ്ദീൻ എംഎൽഏ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ തന്റെ നിലപാട് മുസ്ലീം ലീഗ് ദേശീയ ജനറൽ സിക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എംപിയെയും,  സംസ്ഥാന ജനറൽ സിക്രട്ടറി കെ. പി. ഏ. മജീദിനെയും  അറിയിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ എം. പി.

ഫാഷൻഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്ന് കാഞ്ഞങ്ങാട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഉണ്ണിത്താൻ എംപി, പറഞ്ഞു.

നിക്ഷേപത്തട്ടിപ്പിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ഉൾപ്പെട്ടതിനെ സംബന്ധിച്ച് പ്രതികരിക്കേണ്ടത് യുഡിഎഫിന്റെ സംസ്ഥാന നേതൃത്വമാണ്. വിഷയത്തിൽ തന്റെ അഭിപ്രായം ലീഗ് നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്.

സമയം വരുമ്പോൾ അത് പുറത്ത് പറയുമെന്ന് ഉണ്ണിത്താൻ വെളിപ്പെടുത്തി

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) കാസർകോട് ജില്ലയ്ക്ക് അനുവദിക്കണമെന്ന് ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. എയിംസ് കോഴിക്കോട്ട് അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം തിരുത്തി കാസർകോടിനനുവദിക്കാൻ നടപടിയുണ്ടാവണമെന്ന് ഉണ്ണിത്താൻ എംപി പറഞ്ഞു.

എയിംസ് കേരളത്തിന് അനുവദിക്കുകയാണെങ്കിൽ  2015-ൽ അന്നത്തെ യുഡിഎഫ് സർക്കാർ എയിംസിനായി പരിഗണിച്ചിരുന്നത് പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളെയായിരുന്നു.

ഇപ്പോഴത്തെ ഇടതുമുന്നണി സർക്കാരിന്റെ താൽപ്പര്യം കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് സ്ഥാപിക്കാനാണ്. എന്നാൽ കാസർകോട് ജില്ലയിൽ സ്ഥാപിക്കാനാണ് താനാവശ്യപ്പെടുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി വ്യക്തമാക്കി.

LatestDaily

Read Previous

ഉദുമ പീഡനം: കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതി

Read Next

ഖമറുദ്ദീന്റെ പേരിൽ 19 കേസ്സുകൾ