കേസ്സെടുക്കാൻ പാടില്ലെന്ന് എഴുതിയിട്ടില്ല: പ്രോസിക്യൂട്ടർ

കാസർകോട്: ഫാഷൻഗോൾഡ് പരാതികൾ കേസ്സെടുക്കാൻ പാടില്ലാത്ത  കുറ്റകൃത്യമാണെന്ന് പോലീസിന് അഭിപ്രായം രേഖപ്പെടുത്തി നൽകിയിട്ടില്ലെന്ന് ജില്ലാ കോടതി പ്രോസിക്യൂട്ടർ ഇന്ന് ലേറ്റസ്റ്റിനോട് പറഞ്ഞു.

ചന്തേര പോലീസിൽ നിന്ന് 12 പരാതികൾ അഭിപ്രായത്തിന് കിട്ടിയിരുന്നു.

പരാതികൾ നോൺ കോഗ്്നൈസബിൾ അല്ലെന്ന് (കേസ്സെടുക്കാൻ പാടില്ലാത്ത കുറ്റകൃത്യമാണെന്ന്) പോലീസിന് അഭിപ്രായം നൽകിയിട്ടില്ല.

പോലീസുദ്യോഗസ്ഥനിൽ നിഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച് കേസ്സെടുക്കാവുന്നതാണെന്നാണ് ചന്തേര പോലീസിന്  നൽകിയിട്ടുള്ള അഭിപ്രായമെന്ന് ജില്ലാ പ്രോസിക്യൂട്ടർ തുറന്നു പറഞ്ഞു.

Read Previous

ഫാഷൻ ഗോൾഡ് പരാതികളിൽ പോലീസ് നടത്തിയത് കടുത്ത ചതിയും വഞ്ചനയും

Read Next

കരിപ്പൂർ അപകട കാരണം ടേബിൾടോപ്പല്ല