ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മേൽപ്പറമ്പ്: ഫാഷൻ ഗോൾഡ് തട്ടിപ്പിന്റെ മധ്യസ്ഥ ചർച്ചയ്ക്കിടെ ഫാഷൻ ഗോൾഡ് പി ആർ ഒ, ടി.കെ. മുസ്തഫയെ മർദ്ദിച്ചെന്ന പരാതിയിൽ ലീഗ് ജില്ലാ ട്രഷറർ മാഹിൻ ഹാജിയടക്കം 10 പേർക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു.
ഫാഷൻ ഗോൾഡ് തട്ടിപ്പിനെക്കുറിച്ചന്വേഷിക്കാനും, കണക്കുകൾ ശേഖരിക്കാനും ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച മധ്യസ്ഥനാണ് ലീഗിന്റെ ജില്ലാ ട്രഷറർ കൂടിയായ കല്ലട്ര മാഹിൻഹാജി.
കണക്കുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഫാഷൻ ഗോൾഡ് പി ആർ ഒ, ടി.കെ. മുസ്തഫ, മാനേജർ സൈനുൽ ആബിദ്, പൂക്കോയ തങ്ങളുടെ മകൻ ഇഷാം എന്നിവരെ മാഹിൻ ഹാജി വിളിച്ചു വരുത്തിയിരുന്നു.
ഇന്നലെ നടന്ന ചർച്ചയ്ക്കിടെ കണക്കുകൾ ചോദിച്ച് മാഹിൻഹാജി തന്നെ കൈകൊണ്ടടിച്ചെന്നാണ് ടി.കെ. മുസ്തഫയുടെ പരാതി. മാഹിൻഹാജിയും സംഘവും മർദ്ദിച്ചെന്നാരോപിച്ച് മുസ്തഫ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടികയും ചെയ്തു.മുസ്തഫയുടെ പരാതിയിൽ മാഹിൻഹാജി, കണ്ടാലറിയാവുന്ന 9 പേർ എന്നിങ്ങനെ 10 പേർക്കെതിരെയാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്.
സഹോദരനും ഫാഷൻ ഗോൾഡ് മാനേജരുമായ സൈനുൽ ആബിദാണ് മുസ്തഫയെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മുസ്തഫ നടത്തിയ തന്ത്രമാണ് മർദ്ദനാരോപണമെന്നും, ചോദ്യം ചെയ്യലിനിടയിൽ രക്തസമ്മർദ്ദം താഴ്ന്നു