ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: നിക്ഷേപകരിൽ നിന്ന് അതിവിദഗ്ധമായി 100 കോടി രൂപ തട്ടിയെടുത്ത ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ചെറുവത്തൂർ ചന്തേരയിലെ ടി. കെ. പൂക്കോയ തങ്ങൾ ഒരു നിക്ഷേപകന് നൽകിയത് കള്ള ഒപ്പിട്ട സ്വന്തം ചെക്ക്. തളിപ്പറമ്പ് മുങ്ങം വില്ലേജിൽ വെള്ളൂരിൽ താമസിക്കുന്ന എംടിപി അബ്ദുൾ ബഷീർ എന്ന പ്രവാസിക്കാണ് പൂക്കോയ തങ്ങൾ കള്ള ഒപ്പിട്ട സ്വന്തം ചെക്ക് കൈമാറിയത്.
മലേഷ്യയിൽ വിയർപ്പൊഴുക്കി സമ്പാദിച്ച 5 ലക്ഷം രൂപയാണ് അബ്ദുൾബഷീർ പൂക്കോയ തങ്ങളുടെയും, ജ്വല്ലറി ചെയർമാൻ എം. സി. ഖമറുദ്ദീൻ എംഎൽഏയുടെയും മോഹനവാഗ്ദാനങ്ങളിൽക്കുടുങ്ങി അഞ്ച്വർഷം മുമ്പ് 2015-ൽ ജ്വല്ലറിയിൽ നിക്ഷേപിച്ചത്.
മൂന്ന് പതിറ്റാണ്ടുകാലം മലേഷ്യയിൽ ചോരനീരാക്കി സമ്പാദിച്ച പണമാണ് 5 ലക്ഷം രൂപയെന്ന് അബ്ദുൾബഷീർ ലേറ്റസ്റ്റ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. പൂക്കോയ നൽകിയ ചെക്ക് 2020 ഫെബ്രുവരിയിൽ ബാങ്കിൽ സമർപ്പിച്ചപ്പോഴാണ് ചെക്കിൽ പൂക്കോയ വ്യാജഒപ്പിട്ടതായി കണ്ടെത്തിയത്.