ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ : നൂറുകോടി രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത ഫാഷൻ ഗോൾഡ് പരാതികളിൽ ചന്തേര പോലീസ് കേസ്സ് റജിസ്റ്റർ ചെയ്യാതിരുന്നത് എം. സി. ഖമറൂദ്ദീൻ എം. എൽ. ഏ.യെ ഭയപ്പെട്ടതു മൂലം
അടുത്ത തിരഞ്ഞെടുപ്പിൽ ഖമറൂദ്ദീൻ ജയിക്കുകയും, യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരികയും ചെയ്താൽ ഖമറൂദ്ദീൻ മന്ത്രിയാകുമെന്ന് ചന്തേര പോലീസ് ഇൻസ്പെക്ടർ എസ്. നിസ്സാമിനെ ആരോ വൃഥാ തെറ്റിദ്ധരിപ്പിച്ചിരുന്നു.
നിേക്ഷപത്തട്ടിപ്പിനിരയായ സ്ത്രീകളടക്കമുളള 12 പേർ ജില്ലാപോലീസ് മേധാവിക്ക് നൽകിയ പരാതികളിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്താൽ, പ്രതിപ്പട്ടികയിൽ ഒന്നാം പ്രതിയായി ചേർക്കേണ്ടത് മഞ്ചേശ്വരം എം.എൽ.ഏ, എം.സി ഖമറീദ്ദീന്റെ പേരും രണ്ടാം പ്രതി ചന്തേരയിലെ ടി.കെ പൂക്കോയ തങ്ങളുടേതുമാണ്. അഞ്ഞൂറോളം വരുന്ന നിക്ഷേപകരെ വഞ്ചിച്ച് പൂട്ടിപ്പോയ ഫാഷൻ ഗോൾഡ് ജ്വല്ലറികളുടെ ചെയർമാൻ എം.സി ഖമറൂദ്ദീനാണ്. ചന്തേരയിലെ സിദ്ധൻ തായലക്കണ്ടി പൂക്കോയ തങ്ങൾ ഫാഷൻ ഗോൾഡിന്റെ മാനേജിംഗ് ഡയറക്ടറാണ്.
കമ്പനി ആക്ടനുസരിച്ച് റജിസ്റ്റർ ചെയ്തിട്ടുളള ഫാഷൻ ഗോൾഡിന്റെ വരവു ചിലവു കണക്കുകൾ അതാതു സാമ്പത്തിക വർഷങ്ങളിൽ കമ്പനി റജിസ്ട്രാർക്ക് രേഖാമൂലം സമർപ്പിക്കേണ്ടതാണെങ്കിലും, കാലങ്ങളായി ഫാഷൻ ഗോൾഡിന്റെ ഒരു കണക്കുകളും റജിസ്ട്രാർ ഒാഫ് കമ്പനീസിന് നൽകിയിട്ടില്ല.
കമ്പനി നിയമത്തിൻ കീഴിൽ റജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സ്ഥാപനം പൊതുജനങ്ങളിൽ നിന്ന് നിേക്ഷപം സ്വീകരിക്കുമ്പോൾ, കമ്പനി സ്വീകരിക്കുന്ന ഷെയർ പണത്തിന് കമ്പനിയുടേതായ ഷെയർ സർട്ടിഫിക്കറ്റ് നൽകണമെന്നത് കമ്പനി നിയമാണ്.
ഫാഷൻ ഗോൾഡ് ജ്വല്ലറികളിലേക്ക് പലരിൽ നിന്നും മൂന്നുകോടി രൂപ വരെയുളള നിക്ഷേപം സ്വീകരിച്ച ചെയർമാനും, മാനേജിംഗ് ഡയറക്ടറും നിേക്ഷപത്തിന് നൽകിയത് നൂറുരൂപയുടെ മുദ്രപ്പത്രത്തിൽ എഴുതിക്കൊടുത്ത രസീതാണ് കേസ്സിൽ ഈ മുദ്രപ്പത്രം വലിയ തെളിവാണ്
നിക്ഷേപകർക്ക് നൽകിയ ഇത്തരം രസീതുകളിൽ ആദ്യ മാസങ്ങളിൽ നിക്ഷേപകർക്ക് നൽകിയ ലാഭ വിഹിതമെന്ന പലിശയുടെ കണക്കുകളും എഴുതിക്കൊടുത്തിട്ടുണ്ട്
കമ്പനി നിയമം പൂർണ്ണമായും മറികടന്നു കൊണ്ടാണ് ഫാഷൻ ഗോൾഡ് സ്ഥാപനം നാളിതുവരെ പ്രവർത്തിച്ചതെന്ന്, ഷെയർ സർട്ടിഫിക്കറ്റിന് പകരം മുദ്രപ്പത്രത്തിൽ സ്വീകരിച്ച പണത്തിന്റേയും ലാഭവിഹിതം കൊടുത്ത പണത്തിന്റേയും കണക്കുകൾ എഴുതിക്കൊടുത്ത രസീതിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്.