ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാലിക്കടവ്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ചന്തേര പോലീസ് 3 കേസ്സുകൾ കൂടി റജിസ്റ്റർ ചെയ്തതോടെ ചന്തേര പോലീസിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ മാത്രം എണ്ണം 29 ആയി.
പടന്ന കാവുന്തല മിസ്്രിയ മഹലിലെ നൂറുദ്ദീന്റെ ഭാര്യ മിസ്്രിയ വി.കെ.ടി, പടന്നകടപ്പുറം ബീച്ചാരക്കടവത്ത് തലയില്ലത്ത് ഹൗസിൽ ഹംസ ഹാജിയുടെ മകൻ തലയില്ലത്ത് ഇബ്രാഹിം, വെള്ളൂർ കണിയേരി ഫാത്തിമ മൻസിലിലെ സുലൈമാന്റെ മകൾ എം. ഫസീല എന്നിവരാണ് ഇന്നത്തെ പരാതിക്കാർ.
2014, 2016 വർഷങ്ങളിലായാണ് നസീമ ചെറുവത്തൂർ ഫാഷൻ ഗോൾഡിൽ 11 ലക്ഷം രൂപ നിക്ഷേപിച്ചത്. ഇവരും ഭർത്താവായ എ.സി. നൂറുദ്ദീനും ചേർന്ന് രണ്ട് തവണയായാണ് ജ്വല്ലറി മാനേജിംഗ് ഡയറക്ടറായ ടി.കെ. പൂക്കോയ തങ്ങൾക്ക് പണം കൈമാറിയത്. നസീമയുടെ പരാതിയിൽ പൂക്കോയ തങ്ങൾക്കെതിരെയാണ് കേസ്.
ബീച്ചാരക്കടവത്തെ തലയില്ലത്ത് ഇബ്രാഹിം 65 ലക്ഷം രൂപയാണ് ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചത്. 2010 മാർച്ച് 11-നാണ് പണം കൈമാറിയത്. ഇബ്രാഹിമിന്റെ പരാതിയിൽ എം.സി. ഖമറുദ്ദീൻ എംഎൽഏ, ഒന്നാം പ്രതിയും ടി.കെ. പൂക്കോയ രണ്ടാം പ്രതിയുമാണ്.
വെള്ളൂരിലെ ഫസീല ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചത് 9 ലക്ഷം രൂപയാണ് 2017 ഏപ്രിൽ 1-നാണ് പണം കൈമാറിയത്. ഇവരുടെ പരാതിയിൽ എം.സി. ഖമറുദ്ദീൻ എംഎൽഏ, ടി.കെ. പൂക്കോയ തങ്ങൾ എന്നിവർ ഒന്നും രണ്ടും പ്രതികളാണ്.