ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് തട്ടിപ്പുകാർക്കെതിരെ പോലീസിന് ലഭിച്ച പരാതികളിൽ തക്കസമയത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ ചന്തേര പോലീസ് പ്രതികളെ സഹായിച്ചു
ചന്തേര പോലീസിൽ നിന്ന് ജില്ലാ പ്രോസിക്യൂട്ടർക്ക് അയച്ച ഫാഷൻ ഗോൾഡിനെതിരായ പരാതികൾ പഠിച്ചശേഷം സുപ്രീംകോടതിയുടെ 2013-ലെ സമാനമായ കേസ്സിലുള്ള വിധിന്യായം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മേൽ വിധിയുടെ ബലത്തിൽ കേസ്സുമായി മുന്നോട്ടുപോകാനുള്ള ചുമതല പോലീസുദ്യോഗസ്ഥനുണ്ടെന്ന് കാണിച്ച് പ്രോസിക്യൂട്ടർ ചന്തേര ഐപിക്ക് അഭിപ്രായം നൽകിയത്.
2013-ലെ സുപ്രീംകോടതി വിധിന്യായം പ്രമാദമായ ലളിതകുമാരി കേസ്സാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലളിതകുമാരിയെ ചിലർ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉത്തർപ്രദേശ് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യാതിരുന്ന നടപടിക്കെതിരെ പെൺകുട്ടിയുടെ പിതാവ് യുപി സർക്കാറിനെതിരെ സൂപ്രീംകോടതിയിൽ ഫയൽ ചെയ്ത റിട്ട്് ഹരജിയിലുള്ള വിധിന്യായം ഉദ്ധരിച്ചുകൊണ്ട് സമാനമായ ഫാഷൻഗോൾഡ് പരാതികളിൽ കേസ്സുമായി മുന്നോട്ട് പോകാൻ പോലീസുദ്യോഗസ്ഥന് ബാധ്യതയുണ്ടെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം എഴുതിയാണ് ജില്ലാ പ്രോസിക്യൂട്ടർ ചന്തേര ഐപിക്ക് ഫാഷൻ ഗോൾഡ് പരാതികളിൽ അഭിപ്രായം നൽകിയിട്ടുള്ളത്.
ഇത്രയും വ്യക്താമായി ജില്ലാ പ്രോസിക്യൂട്ടർ അഭിപ്രായം രേഖപ്പെടുത്തി നൽകിയ പരാതികളിൽ, എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ ഈ പരാതികളിൽ കേസ്സ് നിലനിൽക്കില്ലെന്ന് കള്ളം പറഞ്ഞാണ് പോലീസ് ഐപി, മേലുദ്യോഗസ്ഥരെ കബളിപ്പിച്ചത്.