ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: പയ്യന്നൂരില്‍ കേസുകള്‍ 9

പയ്യന്നൂര്‍: ഫാഷന്‍ ഗോള്‍ഡ് സ്വര്‍ണ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പോലീസ് ഒരുകേസുകൂടി  രജിസ്റ്റര്‍ ചെയ്തു.

സ്വർണ്ണം നിക്ഷേപിച്ചും പണം നിക്ഷേപിച്ചും വഞ്ചിക്കപ്പെട്ടെന്ന പരാതികളിലാണ് പോലീസ് കേസെടുത്തത്. ഇതോടെ പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഒന്‍പതായി.

പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിന് സമിപത്തെ ഫാഷന്‍ ഓര്‍ണമെന്റ് എന്ന സ്ഥാപനത്തില്‍ ഒരു കോടി രൂപ നിക്ഷേപിച്ച കണ്ണൂര്‍ താണ കണ്ണോത്തുംചാലിലെ ബൈത്തുല്‍ അമീനില്‍ അമീദ് അറബിയുടെ പരാതിയിലാണ് പുതിയ കേസ്.

2012 ഒക്‌ടോബര്‍ 19 മുതല്‍ 2013 മാര്‍ച്ച് 20-നുള്ളിലാണ് ഒരുകോടി രൂപ നിക്ഷേപിച്ചതെന്നും, ഇതില്‍ 25 ലക്ഷം തിരിച്ച് തരികയും ബാക്കിപ്പണം തിരിച്ച് തരാതെ വഞ്ചിക്കുകയുമായിരുന്നുവെന്നാണ് പരാതി.

ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാന്‍ എം.സി.ഖമറുദ്ദീന്‍, മാനേജിംങ്ങ് ഡയറക്ടര്‍ ടി.കെ.പൂക്കോയ തങ്ങള്‍,  എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതോടെ പയ്യന്നൂര്‍ പോലീസ് നിക്ഷേപ തട്ടിപ്പിനെതിരെ എടുക്കുന്ന ഒന്‍പതാമത്തെ കേസാണിത്. ഈ കേസുകളില്‍ മാത്രമായി രണ്ടുകോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്.

LatestDaily

Read Previous

ബൈക്ക് മോഷണ പരമ്പരയിൽ വട്ടം കറങ്ങി പോലീസ്

Read Next

റംസീനയുടെ ആത്മഹത്യ: ബന്ധുക്കൾ പരാതി നൽകി