ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ പയ്യന്നൂരിൽ വീണ്ടും രണ്ട് കേസുകള്‍. പഴയങ്ങാടിമാട്ടൂല്‍ സ്വദേശികളായ അച്ചിച്ചില്ലമ്മല്‍ അബ്ദുള്‍ കരീമിന്റേയും എസ്.പി. മൊയ്തുവിന്റേയും പരാതികളിലാണ് പുതിയ കേസുകള്‍.
2015 മാര്‍ച്ച് 5 ന് ഫാഷന്‍ ഗോള്‍ഡിന്റെ പയ്യന്നൂര്‍ ശാഖയില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചതായും പിന്നീട് പണം തിരിച്ചുനല്‍കാതെ വിശ്വാസ വഞ്ചന നടത്തിയെന്നുമാണ് അബ്ദുള്‍ കരീമിന്റെ പരാതി.
17 ലക്ഷം രൂപ നിക്ഷേപിച്ചതില്‍ ബാക്കി തിരിച്ചുകിട്ടാനുണ്ടായിരുന്ന 10 ലക്ഷം രൂപ തിരിച്ചുനൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്നാണ് മൊയ്തുവിന്റെ പരാതി.
ഇരു കേസുകളിലും ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, മാനേജിംങ്ങ് ഡയറക്ടര്‍ ടി. കെ. പൂക്കോയ തങ്ങള്‍, മാനേജർഹാരിസ് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.ഇതോടെ പയ്യന്നൂരിലെ കേസുകളുടെ എണ്ണം 15 ആയി. ഇതുവരെ റജിസ്റ്റർ ചെയ്ത കേസുകളിലായി അഞ്ചുകോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പുകളാണ് സ്ഥാപനമുടമകൾ നടത്തിയത്.