ഫാഷൻ ഗേൾഡ് കേസ്സുകൾ ഇനി പി. നാരായണന്

ബേക്കൽ : പ്രമാദമായിത്തീർന്ന ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസ്സുകൾ ഇനി അന്വേഷിക്കേണ്ടത് പോലീസ് ഇൻസ്പെക്ടർ പി. നാരായണൻ.

ബേക്കൽ സ്റ്റേഷൻ ഐ.പിയുടെ ചുമതലയിലുളള പി.നാരായണൻ ബേക്കലിൽ നിന്ന് ചുമതല ഒഴിഞ്ഞിട്ടില്ല

2020 ആഗസ്റ്റ് 6 ന് ഡിജിപി പുറത്തിറക്കിയ  ഉത്തരവിൽ പി. നാരായണനെ ചന്തേരയിലും ,എസ്.നിസ്സാമിനെ ചന്തേരയിൽ നിന്ന് ബേക്കലിലും പരസ്പരം മാറ്റി നിയമിച്ചിരുന്നു.

എസ്.നിസ്സാം ഇന്നലെ സ്റ്റേഷൻ ചുമതല ഒഴിഞ്ഞു പോയതിനാൾ , പി.നാരായണന് എത്രയും പെട്ടെന്ന് ബേക്കൽ സ്റ്റേഷൻ ചുമതല വിടേണ്ടതായി വരും.

ചുമതല ഒഴിഞ്ഞു സ്വന്തം നാട്ടിലേക്ക് പോയ ഇൻസ്പെക്ടർ എസ്.നിസ്സാം  ഇനി എന്ന് തിരിച്ചെത്തുമെന്ന് കണ്ടുതന്നെ അറിയണം.

പി. നാരായണനോട് എത്രയും വേഗം ചന്തേരയിൽ ചുമതല ഏറ്റടുക്കാൻ പോലീസ് ഉന്നതങ്ങളിൽ നിന്ന് നിർദ്ദേശം ലഭിച്ചു.

Read Previous

ഫാഷൻ ഗോൾഡ് പരാതിയിൽ പോലീസ് കളിച്ചു

Read Next

ചന്തേര പോലീസ് ഇൻസ്പെക്ടർ നിസ്സാം പോലീസ് മേധാവിയെ അടക്കം തെറ്റിദ്ധരിപ്പിച്ചു