ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പണം തട്ടിയെടുക്കപ്പെട്ടതിനാൽ വഞ്ചിതരായവരും, അക്രമങ്ങൾക്ക് വിധേയരായവരും, പരാതികളുമായി പോലീസ് സ്റ്റേഷനിലെത്തിയാൽ, തെളിവുകളുടെ ബലത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം കേസ്സന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യലാണ് പോലീസിന്റെ ഉത്തരവാദിത്വമെന്ന് നിയമ വിദഗ്ധർ പറഞ്ഞു.
ഇതിന് പകരം പോലീസിന് ലഭിക്കുന്ന പരാതികളിൽ പ്രോസിക്യൂട്ടർമാരുടെ ഒപ്പീനിയൻ (അഭിപ്രായം) തേടുന്ന രീതി തീർത്തും നിയമവിരുദ്ധമാണ്.
പോലീസ് അയച്ചു കൊടുക്കുന്ന പരാതികളിൽ മുഴുവൻ ഒപ്പീനിയൻ നൽകലല്ല പ്രോസിക്യൂട്ടർമാരുടെ ജോലി.
പരാതികളിൽ പ്രഥമ ദൃഷ്ട്യാ കുറ്റകൃത്യമുണ്ടെന്ന് ഉറപ്പാക്കാനാണ് ഇന്ത്യൻ പീനൽകോഡും, ക്രിമിനൽ പ്രൊസീജർ കോഡും, പഠിപ്പിച്ച ശേഷം, പോലീസുദ്യോഗസ്ഥരെ ജനമധ്യത്തിലേക്കയക്കുന്നത്.
പരാതികളിലെല്ലാം പ്രോസിക്യൂട്ടറോട് അഭിപ്രായം ചോദിക്കുകയാണെങ്കിൽ, പിന്നെ പ്രോസിക്യൂട്ടർ കോടതിയിൽ ഇരിക്കുന്നതിന് പകരം പോലീസ് സ്റ്റേഷനിൽ ഇരിക്കുന്നതാവും ഭേദം.
പണ്ടെങ്ങോ, ഏതോ ഒരു പോടിത്തൊണ്ടനായ പോലീസുദ്യോഗസ്ഥൻ ചെയ്തു വെച്ച പണിയാണ് പരാതികളിൽ പ്രോസിക്യൂട്ടറോട് അഭിപ്രായം ചോദിക്കൽ എന്ന സിആർപിസിയിലില്ലാത്ത പണി.
ഇത് ഇപ്പോഴും ചങ്കുറപ്പില്ലാത്ത ചില പോലീസുദ്യോഗസ്ഥർ തുടർന്നു വരികയാണ്.
കേസ്സുകളിൽ കുറ്റപത്രം നൽകുന്നതിന് മുമ്പ് പ്രോസിക്യൂട്ടർമാരുമായി അന്വേഷണ ഉദ്യോഗസ്ഥർ സംശയ നിവാരണം നടത്താറുണ്ട്.
അല്ലാതെ പരാതി കിട്ടിയാൽ അതുവാങ്ങിവെച്ച് പ്രോസിക്യൂട്ടറുടെ അഭിപ്രായം തേടുന്ന ചില പോലീസ് ഉദ്യോഗസ്ഥരുടെ രീതി പോലീസിനും നീതിന്യായ വ്യവസ്ഥിതിക്കും ചേർന്നതല്ലെന്ന് നിയമവിദഗ്ധർ വെളിപ്പെടുത്തി.
ഫാഷൻഗോൾഡ് പരാതികളിൽ ചന്തേര ഐപി, എസ്. നിസ്സാം ചെയ്തു വെച്ചത് ഇത്തരമൊരു സ്വയരക്ഷയ്ക്കുള്ള ഒപ്പീനിയൻ തേടലാണ് ഇതിന്റെ പരിണിത ഫലം ജനങ്ങൾക്ക് നീതി നിഷേധിക്കലാണ്