ചന്തേര പോലീസ് ഇൻസ്പെക്ടർ നിസ്സാം പോലീസ് മേധാവിയെ അടക്കം തെറ്റിദ്ധരിപ്പിച്ചു

ചന്തേര: ഫാഷൻ ഗോൾഡ് പരാതികളിൽ കേസ്സ് രജിസ്റ്റർ ചെയ്യാൻ ജില്ലാ പ്രോസിക്യൂട്ടർ  ഫയലിൽ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തി നൽകിയിട്ടും, ചന്തേര പോലീസ് ഇൻസ്പെക്ടർ എസ്. നിസ്സാം മേലുദ്യോഗസ്ഥരായ ഡിവൈഎസ്പിയേയും, ജില്ലാപോലീസ് മേധാവി ഡി. ശിൽപ്പയേയും, പൂർണ്ണമായും തെറ്റിദ്ധരിപ്പിച്ചു.

ഫാഷൻ ഗോൾഡിനെതിരെ ലഭിച്ച പരാതികളിൽ ഇന്ത്യൻ ശിക്ഷാ നിയമം 420, 406 ചതിയും വഞ്ചനയും തുടങ്ങിയ കുറ്റകൃത്യങ്ങൾ  പ്രഥമദൃഷ്ട്യാ മുഴച്ചു നിൽക്കുമ്പോഴാണ്, പോലീസ് ഈ പരാതികളത്രയും  അഭിപ്രായം തേടാൻ ജില്ലാ പ്രോസിക്യൂട്ടർക്കയച്ചത്.

പരാതിയിൽ സമാനമായ കേസിൽ 2013-ലെ ലളിതകുമാരി കേസ്സ് വിധിന്യായം ഉദ്ധരിച്ചു കൊണ്ട് കേസ്സുമായി മുന്നോട്ടു പോകാൻ ജില്ലാ പ്രോസിക്യൂട്ടർ  അഭിപ്രായം രേഖപ്പെടുത്തിക്കൊടുത്തിട്ടും, പരാതികളിൽ എഫ് ഐആർ രജിസ്റ്റർ ചെയ്യാതെ,  ചന്തേര ഐപി, കാഞ്ഞങ്ങാട് ഡിവൈഎസ്പിയേയും, ജില്ലാ പോലീസ് മേധാവിയേയും,  തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

പ്രോസിക്യൂട്ടർ സത്യസന്ധമായി നൽകിയ അഭിപ്രായത്തെ പൂർണ്ണമായും വളച്ചൊടിച്ചതായി ഇപ്പോൾ പുറത്തു വന്നു.

ഫാഷൻ ഗോൾഡ് പരാതികളിൽ ഐപിക്ക് ലഭിച്ച പ്രോസിക്യൂട്ടറുടെ അഭിപ്രായം വളച്ചൊടിച്ച ഐപി നിയമക്കുരുക്കിൽ വീണു.

വസ്തുതകൾക്ക് വിരുദ്ധമായി ഒരു പോലീസുദ്യോഗസ്ഥൻ കേസ്സ് കാര്യങ്ങളിൽ കള്ളം നിരത്തുന്നത് നീതിന്യായ വ്യവസ്ഥയെ തന്നെ തകിടം മറിക്കലാണ്. ഈ നടപടി അങ്ങേയറ്റം കുറ്റകരവുമാണ്.

LatestDaily

Read Previous

ഫാഷൻ ഗേൾഡ് കേസ്സുകൾ ഇനി പി. നാരായണന്

Read Next

കുമ്പള കൊല: പ്രതി കുടുങ്ങി