Breaking News :

ഫാഷൻ ഗോൾഡ്ചന്തേരയിൽ രണ്ട് കേസുകൾ കൂടി

കാലിക്കടവ്  :ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ 2 കേസുകൾ കൂടി ചന്തേര പോലീസ് റജിസ്റ്റർ ചെയ്തു. ഉടുമ്പുന്തലയിലെ യു. കെ. മൈമുന , മാവിലാക്കടപ്പുറം ഒരിയരയിലെ ഖദീജ എന്നിവരാണ് പരാതിക്കാർ.

2015 ലാണ് യു. കെ. മൈമുന ഫാഷൻ ഗോൾഡിൽ 4 ലക്ഷം രൂപ നിക്ഷേപിച്ചത്. ഇതിന് പുറമെ സ്വർണ്ണച്ചിട്ടിയിൽ ഇവർ നിക്ഷേപിച്ച 71,300 രൂപയും നഷ്ടമായി. ഒരിയരയിലെ ഖദീജയ്ക്ക് സ്വർണ്ണച്ചിട്ടിയിൽ ചേർന്നതിന്റെ ഫലമായി 31,500 രൂപയാണ് നഷ്ടമായത്.

ഫാഷൻ ഗോൾഡിലേക്ക്  പണവും, സ്വർണ്ണവും നിക്ഷേപമായി സ്വീകരിച്ചതിന് പുറമെ സ്വർണ്ണാഭരണങ്ങൾ ലഭ്യമാക്കാമെന്ന വ്യവസ്ഥയിൽ ഫാഷൻ ഗോൾഡ് പലരിൽ നിന്നും തവണകളായി പണം പിരിച്ചെടുത്തിട്ടുണ്ട് അവരിൽ പലർക്കും തങ്ങളുടെ പണം നഷ്ടമായി.

Read Previous

ഭർതൃമതി തൂങ്ങിമരിച്ചു

Read Next

സ്കൂട്ടിയിൽ നിന്ന് തെറിച്ചുവീണ എസ്ഐയുടെ നില ഗുരുതരം