അമിത രക്തസമ്മർദ്ദം: ഖമറുദ്ദീൻ ആശുപത്രിയിൽ

തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ചന്തേര പോലീസിൽ ഒരു കേസ് കൂടി റജിസ്റ്റർ ചെയ്തു. വലിയ പറമ്പ് കണ്ടത്തിൽപ്പുര മുഹമ്മദലിയുടെ ഭാര്യ കെ. പി. ഷമീമയാണ് പരാതിക്കാരി. 2011 ഡിസംബർ , 2012 ഫെബ്രുവരി എന്നീ മാസങ്ങളിലായി രണ്ട് തവണയാണ് ഷമീമ ഫാഷൻ ഗോൾഡിൽ 7 ലക്ഷം രൂപ നിക്ഷേപിച്ചത്. സ്ഥാപനത്തിന്റെ ലാഭവിഹിതം തരാമെന്ന് വിശ്വസിപ്പിച്ച്, നിക്ഷേപത്തുകയോ ലാഭവിഹിതമോ നൽകാതെ വഞ്ചിച്ചെന്നാണ് ഷമീമയുടെ പരാതി.

ഇവരുടെ പരാതിയിൽ ഫാഷൻ ഗോൾഡ് മാനേജിങ്ങ് ഡയറക്ടർ ടി. കെ. പൂക്കോയ, ചെയർമാൻ എം. സി. ഖമറുദ്ദീൻ എംഎൽഏ എന്നിവർക്കെതിരെ വഞ്ചനാക്കുറ്റം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്താണ് ചന്തേര പോലീസ് കേസ്സെടുത്തത്. അതിനിടെ, രക്തസമ്മർദ്ദം ഉയർന്നതിനെത്തുടർന്ന് എം.സി. ഖമറുദ്ദീനെ ഒരു ദിവസത്തെ നിരീക്ഷണത്തിനായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  ഇന്നലെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടുകൊടുത്ത ഖമറുദ്ദീനെ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് നടത്തിയ വൈദ്യപരിശോധനയിലാണ് രക്തസമ്മർദ്ദം ഉയർന്നതായി കണ്ടെത്തിയത്.

തുടർന്ന് ഹൊസ്ദുർഗ് കോടതി മജിസ്ട്രേറ്റ് ബി. കരുണാകരന്റെ നിർദ്ദേശപ്രകാരമാണ് ഖമറുദ്ദീനെ നിരീക്ഷണത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ റജിസ്റ്റർ ചെയ്ത 25 കേസ്സുകളിലെ ജാമ്യാപേക്ഷയിൽ കോടതി നവംബർ 24-ന് വാദം കേൾക്കും.

LatestDaily

Read Previous

ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസിൽ ഗണേശ്കുമാർ എംഎൽഏയുടെ സിക്രട്ടറി പ്രദീപനെ ചോദ്യം ചെയ്തു

Read Next

കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തിയില്ല