എം. സി. ഖമറുദ്ദീന് ഹൃദ്രോഗം സ്ഥിരീകരിച്ചു ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്സിൽ റിമാൻഡിൽ കഴിയവേ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം. സി. ഖമറുദ്ദീൻ എംഎൽഎക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരണം.

ആൻജിയോ ഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഏയെ ആൻജിയോ പ്ലാസ്റ്റോ നടത്തി ബ്ലോക്കുകൾ നീക്കം ചെയ്തു.
നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എംഎൽഏയെ പരിയാരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ലുക്ക്ഔട്ട് നോട്ടീസിറക്കി രണ്ടാഴ്ച പൂർത്തിയായിട്ടും പൂക്കോയ ഒളിവിൽ തന്നെയാണ്. ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീൻ എംഎൽഎക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ.

LatestDaily

Read Previous

യോഗാധ്യാപകനെതിരെ പോക്സോ കേസ്

Read Next

അഖിൽ പ്രസാദിനെ പത്തനംതിട്ടയിൽ കണ്ടെത്തി