എംഎൽഏക്കെതിരെ പ്രതിഷേധം അലതല്ലി

എടച്ചാക്കൈ( പടന്ന): നൂറുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പിൽ പ്രതി ചേർക്കപ്പെട്ട മഞ്ചേശ്വരം എംഎൽഏ എംസി ഖമറുദ്ദീനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്ന് ഖമറുദ്ദീന്റെ  എടച്ചാക്കൈയിലുള്ള സ്വന്തം  വീട്ടിലേക്ക് മാർച്ച് നടത്തി.

മാർച്ചിൽ ഖമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്യാത്തത് സിപിഎമ്മുമായുള്ള ഒത്തു കളിയുടെ ഭാഗമാണെന്ന മുദ്രാ വാക്യങ്ങളാണ് ഏറെയും  മുഴങ്ങിക്കേട്ടത്.

പ്രവർത്തകർ ആവേശ ഭരിതരായിരുന്നു. ഖമറുദ്ദീന്റെ വീടിന് 60 മീറ്റർ ദൂരം ഇരുമ്പു ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് പ്രതിരോധമൊരുക്കിയെങ്കിലും പ്രവർത്തകർ ബാരിക്കേഡ് തള്ളിത്താഴെയിട്ടാണ് പ്രതിഷേധമറിയിച്ചത്.

കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി. വിനോദിന്റെ നേതൃത്വത്തിൽ നല്ലൊരു വിഭാഗം പോലീസ് സേന സ്ഥലത്തുണ്ടായിരുന്നു.

Read Previous

ഖമറുദ്ദീനും സിപിഎമ്മും അവിശുദ്ധ കൂട്ടുക്കെട്ട്: ബിജെപി

Read Next

ഫാഷൻ ഗോൾഡ് പ്രതിഷേധത്തിൽ ബിജെപി സിപിഎമ്മിനെ കടത്തിവെട്ടി