2011-ൽ ഒമ്പതര ലക്ഷം 2019-ൽ വെറും 15 ലക്ഷം

കാഞ്ഞങ്ങാട്: 2011 വർഷം 9, 3500 രൂപ  ആധാരവില കാണിച്ച് വിൽപ്പന ചെയ്ത ഫാഷൻ ഗോൾഡിന്റെ അജാനൂർ തെക്കേപ്പുറം ഭൂമി വെറും 8 വർഷങ്ങൾ പിന്നിട്ടപ്പോൾ, 15 ലക്ഷം രൂപ ആധാരവില കാണിച്ച് രജിസ്റ്റർ ചെയ്തുകൊടുത്ത കച്ചവടം മാത്രം കണക്കിലെടുത്താൽ മതി,  ഈ 8 സെന്റ് ഭൂമി ഫാഷൻ ഗോൾഡ് ഉടമകളുടെ പേരിൽ നിന്ന് ധൃതിപ്പെട്ടാണ് മറ്റൊരാളുടെ പേരിലേക്ക് മാറ്റിയതെന്ന് കണ്ടെത്താൻ.

ഭൂമിയും കെട്ടിടവും ഫാഷൻഗോൾഡ് ഉടമകളായ മൂവർ സംഘത്തിന്റെ കൈവശമുണ്ടെന്ന് പുറത്തു വന്നാൽ, ഫാഷൻഗോൾഡിൽ പണം നിക്ഷേപിച്ചവർ മൂന്നു പേരുടെയും വീടുകളിലെത്തുമെന്ന് ഭയന്നതിനാലാണ് 8 സെന്റ് കണ്ണായ ഭൂമിയും കെട്ടിടവും തിരക്കിട്ട് ഹസ്സൻ മുക്കൂടിന്റെയും,  ഭാര്യയുടെയും പേരിലേക്ക് മാറ്റി രജിസ്റ്റർ ചെയ്തത്.

ഇപ്പോൾ 3.28 കോടിക്ക് വിൽപ്പന നടത്തിയ തെക്കേപ്പുറം ഭൂമി ഏതു സമയത്തും തിരിച്ചു പിടിക്കാമെന്ന് ഉറപ്പാക്കിയാണ് മെട്രോ മുഹമ്മദ് ഹാജിയുടെ ഭാര്യാ സഹോദരൻ ഹസ്സന്റെ പേരിൽ ഈ ഭൂമി ധൈര്യസമേതം  രജിസ്റ്റർ ചെയ്തു കൊടുത്തത്.

ഹസ്സൻ മുക്കൂട് യഥാർത്ഥ വില നൽകിയാണ് ഈ ഭൂമി വാങ്ങിയതെങ്കിൽ, ഒരിക്കലും 2011-ൽ 9, 3500 രൂപ ആധാരവില കാണിച്ചിരുന്ന ഭൂമിക്ക് 8 വർഷത്തിന് ശേഷം, നൂറു ശതമാനം രജിസ്ട്രേഷൻ വില   18 ലക്ഷം രൂപ കാണിക്കേണ്ടിടത്ത് 2019 ഡിസംബർ 22-ന് വെറും 15 ലക്ഷം രൂപ വില കാണിച്ചാണ് ഹസ്സൻ മുക്കൂടിന് കൈമാറിയിട്ടുള്ളത്.

ഹസ്സൻ മുക്കൂട് ഭൂമി ചെമ്മണ്ണൂർ ജ്വല്ലറിക്ക് കൈമാറുമ്പോൾ,  ആധാരവില 64 ലക്ഷം രൂപ കാണിച്ചതുമാത്രം പരിശോധിച്ചാൽ, ഫാഷൻ ഗോൾഡ് ഉടമകൾ ഹസ്സന്റെ പേരിലേക്ക് ഭൂമി കൈമാറിയത്  തിരിച്ചുപിടിക്കാമെന്ന വെറും ധാരണയുടെ ബലത്തിലാണെന്ന് ഉറപ്പാക്കാൻ മറുത്തൊരു ആലോചന ആവശ്യമില്ല.

Read Previous

ചെമ്മണ്ണൂർ ജ്വല്ലറി സ്വന്തമാക്കിയ 8 സെന്റ് ഭൂമി നിക്ഷേപകരെ വഞ്ചിച്ച ഫാഷൻ ഗോൾഡിന്റേത്

Read Next

നഗ്നനൃത്തം: കരയോഗം യോഗം വിളിച്ചു