ഫാഷൻ ഗോൾഡ് സൈനുൽ ആബിദിന് ജാമ്യം; ഖമറുദ്ദീനെ ആറ് കേസ്സുകളിൽകൂടി ഇന്ന് റിമാന്റ് ചെയ്തു

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് തട്ടിപ്പുക്കേസ്സിൽ റിമാന്റിൽ കഴിയുന്ന സൈനുൽ ആബിദിന് കോടതി ജാമ്യമനുവദിച്ചു. ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടന്നുവരുന്ന കേസ്സിലാണ് സൈനുൽ ആബിദിന് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിച്ചത്.  ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത ഒരു കേസ്സ് മാത്രമെ സൈനുൽ ആബിദിന്റെ പേരിലുള്ളു.

ഇതിനിടെ ക്രൈംബ്രാഞ്ച് സമർപ്പിച്ച ഫാഷൻഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട ആറ് കേസ്സുകളിൽ കൂടി ഖമറുദ്ദീൻ എംഎൽഏയെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി ഇന്ന് റിമാന്റ് ചെയ്തു.  ഇതോടെ ഖമറുദ്ദീന്റെ പേരിൽ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ്സുകളുടെ എണ്ണം 87 ആയി. ഇതിൽ 37 കേസ്സുകളിൽ ഖമറുദ്ദീന് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിട്ടുണ്ട്. കേസ്സിൽ രണ്ടാംപ്രതി ടി.കെ. പൂക്കോയ മുങ്ങിയിട്ട് ഒന്നരമാസം കഴിഞ്ഞു.  പൂക്കോയയെ ഒളിപ്പിച്ചത് ക്രൈംബ്രാഞ്ചാണെന്ന് പരശ്ശതം വരുന്ന നിക്ഷേപകർ ആരോപണമുയർത്താൻ തുടങ്ങി.

LatestDaily

Read Previous

ബശീറിനെതിരെ പ്രതിഷേധം കടുത്തു സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി പദം സ്വയം ഒഴിയണം

Read Next

ശൃംഗാര ശബ്ദരേഖയിൽ സമുദായം അപമാനിതരായെന്ന് പുതിയകോട്ട മുസ് ലീം ജമാഅത്ത്