ഫാഷൻ ഗോൾഡ് ഡിഐജി ഇടപെട്ടു

കാഞ്ഞങ്ങാട് : ഫാഷൻ ഗോൾഡ് തട്ടിപ്പു പരാതികൾ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ കെട്ടിവച്ച ചന്തേര പോലീസ്  നടപടിയിൽ കണ്ണൂർ ഡിഐജി ഇടപെട്ടു.

ഫാഷൻ ഗോൾഡ് പരാതികൾ പോലീസ് കെട്ടി വെക്കുകയും,  പരാതിക്കാർക്ക് ചന്തേര പോലീസ് ഇൻസ്പെക്ടർ എസ്. നിസ്സാം  വെള്ളക്കടലാസിൽ  മറുപടി നൽകിയ സംഭവും സംബന്ധിച്ച്  ലേറ്റസ്റ്റ് പ്രസിദ്ധീകരിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ട കണ്ണൂർ  ഡി ഐ ജി, സേതുരാമൻ ഈ സംഭവത്തിന്റെ നിജ സ്ഥിതി ആരാഞ്ഞ് കാസർകോട് ജില്ലാപോലീസ് മേധാവി ഡി. ശിൽപ്പയിൽ നിന്ന്  വിവരങ്ങൾ ആരാഞ്ഞു.

ചതി, വഞ്ചന ഐ പി സി 420, 406 കുറ്റകൃത്യങ്ങൾ  നടന്നിട്ടുള്ള ഫാഷൻ ഗോൾഡ് പരാതികളിൽ എഫ് ഐ ആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പരാതിയിൽ സത്യമില്ലെങ്കിൽ ക്രിമിനൽ നടപടിച്ചട്ടങ്ങൾ പാലിച്ചു കൊണ്ടുള്ള മറുപടിയാണ്  ചന്തേര പോലീസ് നൽകേണ്ടിയിരുന്നതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഈ പരാതികളിൽ ഡി ഐ ജി,  സേതുരാമൻ ഇടപെട്ടത്.

Read Previous

തെയ്യം കാണിക്കാൻ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചു

Read Next

ലയങ്ങളിലെ ആടുജീവിതങ്ങൾ