ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഖമറുദ്ദീനോട് ഇന്ന് വരേണ്ടതില്ലെന്ന് ഹൈദരലി
മലപ്പുറം: നിക്ഷേപത്തട്ടിപ്പിൽ പ്രതി ചേർക്കപ്പെട്ട മഞ്ചേശ്വരം എംഎൽഏ എം.സി. ഖമറുദ്ദീനുമായി പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾ ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിച്ചു.
തത്ക്കാലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ടു കാണേണ്ടതില്ലെന്നാണ് ഖമറുദ്ദീനോട് മുസ്ലിംലീഗ് നേതൃത്വം നിർദ്ദേശിച്ചത്.
വ്യാഴാഴ്ച രാവിലെയോ വെള്ളിയാഴ്ചയോ നേതൃത്വവുമായി ചർച്ച നടത്താമെന്നും അതിനുശേഷം മാത്രം ഹൈദരലി ഷിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ച മതിയെന്നുമാണ് നിലവിലെ തീരുമാനം.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ എം.സി. ഖമറുദ്ദീൻ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. നിരവധി പരാതികളാണ് ഇദ്ദേഹത്തിനെതിരെ ഉയർന്നുവന്നിട്ടുള്ളത്. പാണക്കാട്ടെത്തി കൃത്യമായ വിശദീകരണം നൽകാനായിരുന്നു ഖമറുദ്ദീനോട് ലീഗ് നേതൃത്വം നേരത്തെ ആവശ്യപ്പെട്ടത്.
ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിനെതിരെ കൂടുതൽ പരാതിയുമായി നിക്ഷേപകർ ഇന്നും രംഗത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച മാത്രം രജിസ്റ്റർ ചെയ്തത് 14 കേസുകളാണ്. ഇതോടെ ചന്തേര സ്റ്റേഷനിൽ മാത്രം ഖമറുദ്ദീന്റെയും ടി.കെ. പൂക്കോയ തങ്ങളുടെയും പേരിൽ 26 കേസ്സുകൾ രജിസ്റ്റർ ചെയ്തു.