ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് തട്ടിപ്പുകേസ്സിൽ റിമാന്റിൽ കഴിയുന്ന ഖമറുദ്ദീന്റെ കൂട്ട് പ്രതി സൈനുൽ ആബിദിന്റെ ജാമ്യാപേക്ഷയിൽ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇന്ന് വിധി പറയും. കാസർകോട് ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുന്ന സൈനുൽ ആബിദ് ജാമ്യം തേടി കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത് പിന്നീട് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി വരുന്ന ഒരു കേസ്സിലാണ് സൈനുൽ ആബിദ് റിമാന്റ് റദ്ദാക്കി ജാമ്യമനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കേസ്സിൽ പ്രധാന പ്രതിയായ എം.സി. ഖമറുദ്ദീൻ എംഎൽഏയ്ക്ക് അദ്ദേഹം സമർപ്പിച്ച 15 കേസ്സുകളിൽ കൂടി ഹൊസ്ദുർഗ് ജുഡീഷ്യൽ മ ജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിച്ചു. 27 കേസ്സുകളിൽ കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് കോടതി ഖമറുദ്ദീന് ജാമ്യമനുവദിച്ചിരുന്നു. ഏത് സമയത്താവശ്യപ്പെട്ടാലും ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് 15 കേസ്സുകളിൽ കൂടി എംഎൽഏയ്ക്ക് കോടതി ജാമ്യമനുവദിച്ചത്. ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ എം.സി. ഖമറുദ്ദീനെതിരെ 81 കേസ്സുകളുണ്ട്. ജാമ്യം തേടി ഖമറുദ്ദീൻ സമർപ്പിച്ചിട്ടുള്ള കൂടുതൽ കേസ്സുകൾ വരും ദിവസങ്ങളിൽ കോടതിയുടെ പരിഗണനക്കെത്തും.