ഫാഷൻ ഗോൾഡ് തട്ടിയെടുത്ത 20 ലക്ഷം കാടങ്കോട് ജമാഅത്തിൽ പൊട്ടൽ

ചെറുവത്തൂർ: നിക്ഷേപകരെ മുഴുവൻ വഞ്ചിച്ച്  നൂറു കോടി രൂപ തട്ടിയെടുത്ത ഫാഷൻ ഗോൾഡ്  തട്ടിപ്പിൽ 20 ലക്ഷം രൂപ നഷ്ടപ്പെട്ട കാടങ്കോട് മുസ്്ലീം ജമാഅത്തിൽ വൻ പൊട്ടൽ.

ജമാ അത്ത് ഭാരവാഹി കൾ ഗൾഫുനാടുകളിലുള്ള ജമാഅത്തിൽപ്പെട്ട പ്രവാസി കളെ നേരിൽക്കണ്ട്  പിരിച്ചെടുത്ത 20 ലക്ഷം രൂപയാണ് പ്രതിമാസ പലിശ ലക്ഷത്തിന് 1,200 രൂപ നിശ്ചയിച്ച് ജമാഅത്ത് കമ്മിറ്റി കൈപ്പറ്റിയിരുന്നത്.

കഴിഞ്ഞ ഒന്നര വർഷക്കാലമായി ജ്വല്ലറിയുടെ ലാഭ വിഹിതമെന്ന ഓമനപ്പേരിൽ ജമാഅത്ത് കമ്മിറ്റി കൈപ്പറ്റിയിരുന്ന 20 ലക്ഷം രൂപയുടെ പലിശ 24000 രൂപ ഫാഷൻ ഗോൾഡ് കൊടുക്കാറില്ല.  കാടങ്കോട് ജമാഅത്തിനെ ഫാഷൻ  ഗോൾഡ് ചതിച്ച സംഭവം ലേറ്റസ്റ്റ് പുറത്തു വിട്ടതോടെ ജമാഅത്ത് അംഗങ്ങളിലും കാടങ്കോട് ചെറുവത്തൂർ പ്രദേശങ്ങളിലും സംഭവം വലിയ പൊട്ടിത്തെറിയായി. വാർത്ത ജമാഅത്തിൽ നിന്ന് ചോർന്നുപോയ ഉറവിടം തേടുകയാണ് ജമാഅത്ത് ഭാരവാഹികളിപ്പോൾ.

വാർത്തയുടെ ഉറവിടം തേടി രണ്ട് പ്രമുഖർ ഇന്നും ഇന്നലെയുമായി ലേറ്റസ്റ്റ് പത്രാധിപരെ സമീപിച്ചുവെങ്കിലും, “ഉറവിടം” ഒരിക്കലും വെളിപ്പെടുത്താനാവില്ലെന്ന് പത്രാധിപർ പ്രമുഖരോട് തുറന്ന് പറയുകയും ചെയ്തു.

നിലവിൽ കാടാങ്കോട് ജമാഅത്തിന്റെ പ്രസിഡണ്ട് സി.പി. മുസ്തഫയാണ്. ഇദ്ദേഹം ചെറുവത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികൂടിയാണ്.

ജന. സിക്രട്ടറി ടി.സി. കുഞ്ഞബ്ദുല്ലാ ഹാജിയാണ്. കാലിക്കടവിലെ മരമില്ലുടമയാണ് ഇദ്ദേഹം. ഖജാൻജി എം. സി. അബ്ദുള്ള ഹാജി. പ്രവാസിയാണ്. ഇപ്പോൾ നാട്ടിലുണ്ട്.

LatestDaily

Read Previous

ചന്തേര മണൽ കടത്തുകാരനെ യുവഭർതൃതിയുടെ വീട്ടിൽ പിടികൂടി

Read Next

ഡോക്ടർ പ്രതിയായ ലൈംഗിക പീഡനക്കേസ്സിൽ രഹസ്യമൊഴിയിലും പെൺകുട്ടി ഉറച്ചുനിൽക്കുന്നു