ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി ടി.കെ. പൂക്കോയയെ കോടതി കണ്ണൂർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ ജില്ലയിലെ വിവിധ കേസുകളിൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി, പി. റാഷിദ് നൽകിയ അപേക്ഷ പരിഗണിച്ച് ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ മുതൽ രണ്ട് ദിവസത്തേക്ക് പൂക്കോയയെ കണ്ണൂർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിടുകയായിരുന്നു.
കണ്ണൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പൂക്കോയക്കെതിരെ 15 കേസുകളുണ്ട്. ഈ കേസുകളിൽ ക്രൈംബ്രാഞ്ച് പൂക്കോയയിൽ നിന്നും വിശദമായി തെളിവെടുത്തു. നേരത്തെ കോടതി കാസർകോട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട പൂക്കോയയെ വിശദമായി ചോദ്യം ചെയ്ത് ഇന്നലെ കോടതിയിൽ ഹാജരാക്കി. കാസർകോട്ടെ കേസുകളിൽ ക്രൈംബ്രാഞ്ച് നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് പൂക്കോയയെ കണ്ണൂർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാവശ്യപ്പെട്ടത്.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതി വാറന്റ് പുറപ്പെടുവിച്ച 100 കേസുകളിലാണ് പൂക്കോയയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. 50 കേസുകളിൽ കൂടി പ്രതിക്കെതിരെ റിമാന്റ് നടപടികൾ അവശേഷിക്കുന്നുണ്ട്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ പൂക്കോയ സുപ്രധാനവിവരങ്ങൾ നൽകിയതായാണ് സൂചന. തട്ടിപ്പിൽ മറ്റ് ചില ഡയരക്ടർമാർക്ക് കൂടി പങ്കുള്ളതായി പൂക്കോയ മൊഴി നൽകി. ലോക്കറിൽ നിന്ന് ഡയരക്ടർമാരിൽ ചിലർ സ്വർണ്ണം കടത്തിക്കൊണ്ട് പോയതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പി, മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലാണ് പൂക്കോയയെ കാസർകോട്ട് ചോദ്യം ചെയ്തത്.കണ്ണൂർ ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും പൂക്കോയയുടെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയുക.