ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: നിക്ഷേപത്തട്ടിപ്പു നടത്തി നിരവധി പേരെ വഞ്ചിച്ച ഫാഷൻ ഗോൾഡ് പരാതികളിൽ ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പയെ പൂർണ്ണമായി തെറ്റിദ്ധരിപ്പിച്ചത്, ഈ പരാതികളിൽ പോലീസ് മേധാവി കേസ്സെടുക്കാൻ ഏൽപ്പിച്ച ചന്തേര ഐപി. എസ്.നിസ്സാം.
ഫാഷൻ ഗോൾഡിൽ 8 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ മുടക്കി പണം നഷ്ടപ്പെട്ട സ്ത്രീകളടക്കമുള്ള 12 പേർ ജില്ലാ പോലീസ് മേധാവിയെ കാസർകോട്ട് ചെന്ന് നേരിൽക്കണ്ടു നൽകിയ പരാതികൾ സിവിൽ സ്വഭാവത്തിൽപ്പെട്ടതാണെന്നും, പോലീസിന് നേരിട്ട് ക്രിമിനൽ കേസ്സ് റജിസ്റ്റർ ചെയ്യാൻ വകുപ്പില്ലാത്തതാണെന്നും, നിസ്സാം പോലീസ് മേധാവിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതിന്റെ പിന്നിൽ കളിച്ചത് ഫാഷൻഗോൾഡ് എം.ഡി ടി.കെ. പൂക്കോയ തങ്ങൾ തന്നെയാണ്.
പൂക്കോയ വർഷങ്ങളായി താമസിച്ചു വരുന്നത് ചന്തേര പോലീസ് സ്റ്റേഷന് ഒരു വിളിപ്പാടകലെയാണ്.
ഒന്നര മാസം മുമ്പ് ചന്തേര പോലീസിൽ ഇൻസ്പെക്ടറായി ചുമതലയേറ്റ എസ്. നിസ്സാമിനെ പൂക്കോയ തങ്ങൾക്ക് വേണ്ടി സ്വാധീനിച്ചത്, ഇദ്ദേഹത്തിന്റെ വിശ്വസ്തനും, അരുമയുമായ പിലിക്കോട് ഗ്രാമ പഞ്ചായത്ത് അംഗമാണ്.
നാൽപ്പതുകാരനായ പഞ്ചായത്തംഗത്തെ സ്വന്തം പാർട്ടി ടിക്കറ്റിൽ നിർത്തി വിജയപ്പിച്ചെടുത്തത് പൂക്കോയ തങ്ങളാണ്.
ചന്തേര പോലീസ് സ്റ്റേഷന് തൊട്ടു മുന്നിലുള്ള പോലീസ് ഇൻസ്പെക്ടറുടെ ക്വാർട്ടേഴ്സിന് ഒരു വിളിപ്പാടകലെയാണ് ഈ ഗ്രാമ പഞ്ചായത്തംഗത്തിന്റെ വീട്. ഇൻസ്പെക്ടർ നിസ്സാം ചന്തേരയിൽ ചുമതലയേറ്റതു മുതൽ അദ്ദേഹത്തിന് മൂന്നുനേരവുമുള്ള ഭക്ഷണം ക്വാർട്ടേഴ്സിലെത്തിച്ചത് പൂക്കോയ തങ്ങളുടെ അരുമയായ പഞ്ചായത്ത് അംഗമാണ്.
മുസ്്ലീം പള്ളികളിൽ ജോലി നോക്കുന്ന ഉസ്താദുമാർക്ക് വീടുകളിൽ നിന്ന് ചൂടുമാറാത്ത ഭക്ഷണം ടിഫിൻ ബോക്സിൽ എത്തിക്കുന്നതു പോലെ, മെമ്പറുടെ വീട്ടിൽ നിന്ന് ഇൻസ്പെക്ടറുടെ ക്വാർട്ടേഴ്സിലേക്ക് പതിവായി ഭക്ഷണമെത്തിച്ചിരുന്നു.
ജ്വല്ലറി പൂട്ടിയപ്പോൾ നാലുപാടു നിന്നും നിക്ഷേപകർ പൂക്കോയയുടെ വീട്ടിലേക്ക് ഇരച്ചെത്തിയപ്പോൾ, തങ്ങളുടെ അസാന്നിദ്ധ്യത്തിൽ തങ്ങൾക്ക് വേണ്ടി നിക്ഷേപകരോട് സംസാരിച്ചത് ഈ യുവ പഞ്ചായത്ത് അംഗമാണ്.