ഫാഷൻ ഗോൾഡ് ജനറൽ മാനേജരെയും ഡയറക്ടർമാരേയും പ്രതി ചേർത്തില്

ചന്തേര: നൂറ്റിമുപ്പത്തിയാറ് കോടിരൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത ഫാഷൻ ഗോൾഡ് കേസ്സുകളിൽ ഈ കമ്പനിയുടെ ഡയറക്ടർമാരെ  പോലീസ് ഇനിയും പ്രതിപ്പട്ടികയിൽ ചേർത്തില്ല.

കമ്പനിയുടെ ജനറൽ മാനേജർ ചന്തേരയിലെ സൈനുൽ ആബിദാണ്.

പൂക്കോയ തങ്ങളുടെ ഭാര്യാ സഹോദരീ പുത്രനായ സൈനുൽ ആബിദാണ് 2006 മുതലുള്ള ഈ കമ്പനിയുടെ മുഖ്യ സൂത്രധാരൻ.

ചെറുവത്തൂരിലുള്ള ഫാഷൻ ഗോൾഡ് സ്ഥാപനത്തിലും, ചന്തേര പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ഫാഷൻ ഗോൾഡിന്റെ ഓഫീസിലുമിരുന്ന് ജ്വല്ലറിയുടെ മൊത്തം കണക്കുകൾ നിയന്ത്രിക്കുന്നത് സൈനുൽ ആബിദാണ്.

പ്രതിമാസം അരലക്ഷം രൂപ വീതം സൈനുൽ ആബിദ് ജ്വല്ലറി കമ്പനിയിൽ നിന്ന് ശമ്പളം പറ്റിയിരുന്നു.

കമ്പനി ചെയർമാൻ എന്ന നിലയിൽ എം.സി. ഖമറുദ്ദീൻ കാസർകോട് ഫാഷൻ ഗോൾഡിൽ നിന്നും , ചെറുവത്തൂർ ഫാഷൻ ഗോൾഡിൽ നിന്നും 30,000 രൂപ വീതം പ്രതിമാസം 60,000 രൂപ ശമ്പളം പറ്റിയിട്ടുണ്ട്.

പയ്യന്നൂർ ഫാഷൻ ഗോൾഡിൽ നിന്ന് 10,000 രൂപ വേറെയും പ്രതിമാസം പറ്റിയതടക്കം 70,000 രൂപയാണ് ഖമറുദ്ദീൻ  2006 മുതൽ ശമ്പളം മാത്രം കൈപ്പറ്റിയിട്ടുള്ളത്.

കമ്പനി ചെയർമാൻ ഖമറുദ്ദീന്റെ കാറിൽ ഇന്ധനം നിറച്ച ബില്ലുകൾ മുഴുവൻ കമ്പനി അക്കൗണ്ടിൽ നിന്നാണ് കൊടുത്തിട്ടുള്ളത്.

കമ്പനി ചെയർമാനും, മാനേജിംഗ് ഡയറക്ടർക്കുമുള്ള ഉത്തരവാദിത്തങ്ങൾ തന്നെ ഈ കമ്പനിയിലുള്ള ഡയറക്ടർമാർക്കും ബാധകമായതിനാൽ,  പോലീസ് കേസ്സിൽ ഡയറക്ടർമാരെ ഇനിയും പ്രതി ചേർത്തിട്ടില്ല.

2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പത്തനംതിട്ട കോന്നി ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് കേസ്സിൽ പോലീസ് പ്രതി ചേർത്ത മൂന്ന് ഡയറക്ടർമാരിൽ മൂന്നുപേരും കമ്പനി എം.സി, ഡാനിയേലിന്റെ പെൺമക്കളാണ്.

ഇവരിൽ ആലപ്പുഴ മെഡിക്കൽ  കോളേജിലെ ഡോക്ടറായ ഒരു മകൾ ഒഴികെയുള്ള രണ്ടു പെൺമക്കളേയും ആസ്ത്രേലിയയിലേക്ക് കടക്കാനുള്ള നീക്കത്തിനിടയിൽ ദൽഹി വിമാനത്താവളത്തിലാണ് ലുക്ക് ഔട്ട് വഴി കോന്നി പോലീസ് അറസ്റ്റ് ചെയ്തത്.

കമ്പനിയിൽ ഡയറകടറും ഡോക്ടറുമായ മകൾ ഇപ്പോഴും ഒളിവിലാണ്.

LatestDaily

Read Previous

ഫാഷൻ ഗോൾഡ്: കേസുകളുടെ എണ്ണം വർദ്ധിച്ചു

Read Next

സിപിഎമ്മും -ബിജെപിയും ഖമറുദ്ദീനെ തടയും