ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഫാഷൻഗോൾഡ് തട്ടിപ്പ് പരാതികളിൽ കേസ്സ് നിലനിൽക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പ ഇന്ന് രാവിലെ ലേറ്റസ്റ്റിനോട് പറഞ്ഞു.
കേസ്സിൽ തങ്ങൾ പ്രോസിക്യൂട്ടറുടെ അഭിപ്രായം ആരാഞ്ഞിരുന്നു.
നോൺ കോഗ്്നൈസബിൾ ഒഫൻസ് (കോടതിയിൽ കേസ്സ് നിലനിൽക്കാത്ത പരാതികൾ) ആണെന്ന് ജില്ലാ പ്രോസിക്യൂട്ടർ അഭിപ്രായം രേഖപ്പെടുത്തിയതിനാൽ, പോലീസിന് നേരിട്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും, പോലീസ് മേധാവി പറഞ്ഞു.
“ഇനിയെന്താണ് മാഡം ഈ പണം തട്ടിപ്പുകേസിൽ വഴി” എന്നാരാഞ്ഞപ്പോൾ, പരാതിക്കാർക്ക് കോടതിയിൽ പോകലല്ലാതെ മറ്റു വഴികളില്ലെന്ന് പോലീസ് മേധാവി പറഞ്ഞു. നിങ്ങൾ പത്രത്തിൽ എനിക്ക് എഴുതിയ മുഖപ്രസംഗം വായിച്ചു.
ഞാൻ എന്തു ചെയ്യാനാണ്-! കേസ്സ് നില നിൽക്കാത്ത പരാതിയാണെന്ന് പ്രോസിക്യൂട്ടർ അഭിപ്രായം രേഖപ്പെടുത്തിയാൽ, അക്കാര്യത്തിൽ ജില്ലാ പോലീസ് മേധാവിക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് പോലീസ് മേധാവി തിരിച്ചു ചോദിച്ചു.
ഫാഷൻഗോൾഡ് പരാതികളിൽ കേസ്സ് നിലനിൽക്കില്ലെന്ന് പ്രോസിക്യൂട്ടർ എഴുതിയിട്ടില്ലെന്ന് പോലീസ് മേധാവിയോട് പറഞ്ഞു തീരുംമുമ്പ് – ” നിങ്ങൾ പിന്നീട് വിളിക്കൂ…. എന്നെ ഡിഐജി വിളിക്കുന്നുണ്ടെന്ന് ” പറഞ്ഞ് ഡി. ശിൽപ്പ ഫോൺ ബന്ധം വിഛേദിച്ചു.
പിന്നീട് നാലു തവണ പോലീസ് മേധാവിയെ വിളിച്ചപ്പോഴെല്ലാം അവരുടെ സെൽഫോൺ തിരക്കിലായിരുന്നു.