അന്വേഷണത്തിൽ ഏഎസ്ഐയുടെ ഇടപെടൽ

ചന്തേര: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സുകൾ അന്വേഷിക്കുന്ന കണ്ണൂർ ക്രൈം ബ്രാഞ്ച് സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ഏഎസ്ഐയുടെ ഗൂഢനീക്കം.

ചന്തേര പോലീസ് ഫാഷൻ ഗോൾഡ് തട്ടിപ്പിൽ രജിസ്റ്റർ ചെയ്ത കേസ്സുകൾ ഏറ്റെടുക്കാനെത്തിയ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ മധുസൂദനൻ നായരേയും, ഇതര ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കാൻ ഇടപെട്ടത് ചന്തേര പോലീസിലെ അന്നൂർ ഏഎസ്ഐ ആണ്.

ഫാഷൻ ഗോൾഡ് നിക്ഷേപത്തിട്ടിപ്പിൽ സെക്ഷൻ 420, 406 (ക്രിമിനൽ ബ്രീച്ച് ഓഫ് ട്രസ്റ്റ്)  ചതി, വഞ്ചന കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നാണ് ഈ ഏഎസ്ഐ ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞത്.

ജില്ലാ പോലീസ് മേധാവി കേസ്സ് രജിസ്റ്റർ ചെയ്യാൻ ചന്തേര പോലീസിന് നേരത്തെ അയച്ചുകൊടുത്ത 12 പരാതികൾ കെട്ടിവെക്കുകയും, പരാതിക്കാരോട് ഫാഷൻ ഗോൾഡിനെതിരെ കോടതിയിൽ സിവിൽ കേസ്സുമായി മുന്നോട്ടു പോകാൻ, എഴുതി ഒപ്പിട്ടു കൊടുത്ത ചന്തേര മുൻ ഇൻസ്പെക്ടർ, എസ്. നിസ്സാമിന് കേസ്സുകൾ എഴുതിയിരുന്ന    ഏഎസ്ഐയാണ്, സെപ്തംബർ 18-ന് ഫാഷൻ ഗോൾഡ് കേസ്സുകൾ ഏറ്റെടുക്കാൻ ചന്തേര സ്റ്റേഷനിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തോട് കേസ്സിൽ ഇന്ത്യൻ ശിക്ഷാനിയമം 420, 406 വകുപ്പുകൾ നിൽക്കില്ലെന്നാണ് അന്നൂർ ഏഎസ്ഐ പറഞ്ഞത്.

ഇൻസ്പെക്ടർ നിസ്സാമിന്റെ വിശ്വസ്തനായി പണിയെടുത്തിരുന്ന ഈ അന്നൂർ റൈറ്റർ ക്രൈംബ്രാഞ്ചിനോട് കേസ്സ് നിൽക്കില്ലെന്ന് പറഞ്ഞ സംഭവം, ഈ കേസ്സ് അട്ടിമറിക്കാനുള്ള തീരുമാനം ആദ്യം തന്നെ നിസ്സാമും അദ്ദേഹത്തിന് വേണ്ടി ചന്തേരയിൽ കേസ്സ് എഴുതിയ ഏഎസ്ഐയും തീരുമാനിച്ചതിനുള്ള തെളിവാണ്.

ക്രൈംബ്രാഞ്ചിനെ തിരുത്താൻ ചെന്ന ഏഎസ്ഐയുടെ നീക്കം പോലീസ് സേനയിൽ ചർച്ചയായി. ഈ ഏഎസ്ഐക്കെതിരെ രഹസ്യാന്വേഷണ വിഭാഗം ഉന്നതങ്ങളിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

LatestDaily

Read Previous

സൂപ്പർമാർക്കറ്റിൽ മാനഭംഗം സെയിൽസ്മാൻ അറസ്റ്റിൽ

Read Next

എംഎൽഏ തട്ടിപ്പ് കമ്പനികൾ ഒരേ വിലാസത്തിൽ