ഫാഷൻ ഗോൾഡ് അറസ്റ്റ് നീക്കം ക്രൈംബ്രാചിൽ തർക്കം

ഇൻസ്പെക്ടർ ടി. മധുസൂദനനെ  മാറ്റാൻ നീക്കം

കാഞ്ഞങ്ങാട് : ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസ്സ് പ്രതികളുടെ അറസ്റ്റിനെച്ചൊല്ലി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൽ തർക്കം മുറുകി.

ക്രൈംബ്രാഞ്ച് എസ്. പി, കെ.കെ.മൊയ്തീൻ കുട്ടിയുടെ മേൽനോട്ടത്തിൽ ഡി. വൈ. എസ്. പി, പികെ. സുധാകരന് പുറമെ ഇൻസ്പെക്ടർമാരായ ടി.മധുസൂദനൻ നായർ, അബ്ദുൾ റഹീം എന്നിവരടങ്ങുന്ന സംഘമാണ് ഫാഷൻ ഗോൾഡ് കേസ്സുകൾ അന്വേഷിച്ചു വരുന്നത്.

മഞ്ചേശ്വരം എം. എൽ. ഏ, എം. സി ഖമറൂദ്ദീൻ, ചന്തേരയിലെ ടി.കെ പൂക്കോയ തങ്ങൾ എന്നിവരാണ് നിലവിൽ ഈ തട്ടിപ്പു കേസ്സിൽ പ്രതികൾ. വിശ്വാസ വഞ്ചനയും ചതിയും സെക്ഷനുകൾ ചേർത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള വൻ തട്ടിപ്പു കേസ്സിൽ അന്വേഷണം ഒരു വിധം നല്ല നിലയിൽ മുന്നോട്ടു പോകുന്നുണ്ടെങ്കിലും, പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാതെ ക്രൈം ബ്രാഞ്ചിന് ഈ കേസ്സിൽ അന്വേഷണവുമയി ഇനി മുന്നോട്ടു പോകാൻ കഴിയില്ല.

ഇന്നത്തെ സാഹചര്യത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന നിർദ്ദേശം ക്രൈംബ്രാഞ്ച് എസ്. പിയുടെ മുന്നിൽ നിരത്തിയത്  കേസ്സന്വേഷണ  ടീമിലുള്ള മുതിർന്ന ഇൻസ്പെക്ടർ ടി. മധുസൂദനൻ നായരാണ്.

തൽസമയം അന്വേഷണ സംഘത്തിലുള്ള ഡി. വൈ. എസ്. പി, പി. കെ സുധാകരനും മറ്റും, പ്രതികളുടെ അറസ്റ്റിനോട് മുഖം തിരിഞ്ഞു നിന്നതാണ് ക്രൈം ബ്രാഞ്ച് സംഘത്തിൽ തർക്കമുടലെടുക്കാൻ കാരണം.

പ്രതികളെ അറസ്റ്റ് ചെയ്യേണ്ട ചുമതല യുള്ള ഇൻസ്പെക്ടർ ടി. മധുസൂദനന് ഡി. വൈ. എസ്. പിയുടെയും, എസ്. പിയുടെയും അനുമതി ഒട്ടും  ആവശ്യമില്ല.

കാരണം പ്രമാദമായ ഈ തട്ടിപ്പു കേസ്സിൽ കോടതിയിൽ കുറ്റപത്രം നൽകേണ്ട ഭാരിച്ച ഉത്തരവാദിത്വം ഇൻസ്പെക്ടർ ടി. മധുസൂദനനാണ്.

അതുകൊണ്ട് തന്നെ ഒന്നും രണ്ടും പ്രതികളായ എം. സി ഖമറൂദ്ദീനേയും, ടി. കെ പൂക്കോയയേയും  അറസ്റ്റ് ചെയ്യാൻ തന്നെയാണ് ഇൻസ്പെക്ടർ ടി. മധുസൂദനന്റെ തീരുമാനം.

പോലീസ് വകുപ്പിൽ കറകളഞ്ഞ ഉദ്യോഗസ്ഥനാണ് ടി. മധുസൂദനൻ  സബ് ഇൻസ്പെക്ടറായും, ഇൻസ്പെക്ടറായും സേവനത്തിലിരുന്ന കാലത്ത് ചെറിയയൊരു ആരോപണം പോലും ഉയർത്താതെ പോലീസ് വകുപ്പിനോട് അങ്ങേറ്റം നീതി പുലർത്തി വരുന്ന ടി. മധുസൂദനൻ ഫാഷൻ ഗോൾഡ് പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന്  ഉറപ്പായാൽ അദ്ദേഹത്തെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൽ നിന്ന് മാറ്റാനും സാധ്യതയുണ്ട്.

അങ്ങിനെ മധുസൂദനനെ മാറ്റിയാൽ ആഭ്യന്തരം  കൈകാര്യം ചെയ്യുന്ന സി. പി. എം, എം. സി ഖമറൂദ്ദീനോട് മൃദു സമീപനം പുലർത്തുന്നുവെന്ന നിലവിലുള്ള  ആരോപണം ഉറപ്പാകുകയും, സി. പി. എമ്മിനെതിരെ ബി. ജെ. പി അടക്കമുള്ള  ഇതര രാഷ്ട്രീയപ്പാർട്ടികൾ രംഗത്തു വരികയും ചെയ്യും .

LatestDaily

Read Previous

ബോട്ട് ജെട്ടിയിൽ സ്ത്രീകളെ കയറ്റാത്തതിനെതിരെ സമുദായ സംഘടന

Read Next

ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി ഉത്തരവ്