ഫാഷൻ ഗോൾഡ്: ചന്തേരയിൽ ഇന്നലെ മാത്രം 14 കേസുകൾ

തൃക്കരിപ്പൂർ : ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ചന്തേര പോലീസ് ഇന്നലെ മാത്രം റജിസ്റ്റർ ചെയ്തത് 14 കേസുകൾ.  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ പരാതിയിലാണ് കേസുകൾ

തൃക്കരിപ്പൂർ തട്ടാണിശ്ശേരിയിലെ കെ. ഷാഹിദ ( 10ലക്ഷം ),കാടങ്കോട് തുരുത്തിയിലെ കെ. ദൈനബി (5 ലക്ഷം), കാലിക്കടവ് ഏച്ചിക്കൊവ്വലിലെ കുഞ്ഞാമി എം. ടി.പി ( 8.5 ലക്ഷം), അജാനൂർ കൊളവയലിലെ ജമാൽ പറമ്പത്ത് (10 ലക്ഷം) പടന്ന കടപ്പുറത്തെ യു. പി. അബ്ദുൾ ഖാദർ ( 5 ലക്ഷം) ചന്തേര കാലിക്കടവിലെ എം. ടി. പി ഇരുമുന്നീസ(10ലക്ഷം), തുരുത്തി കാടങ്കോട്ടെ അബ്ദുൾ ലത്തീഫ് ഹാജി (10 ലക്ഷം), പീലിക്കോട്ടെ ഷബാന റഹ്മാൻ ( 10 ലക്ഷം), തുരുത്തി കാടങ്കോട്ടെ അബ്ദുൾ ലത്തീഫ് ഹാജി ( 10 ലക്ഷം), പടന്ന വടക്കേപ്പുറത്തെ ഷംസുദ്ദീൻ യുസഫ് ( 7 ലക്ഷം) എന്നിവരാണ് ഫാഷൻ ഗോൾഡിൽ ലക്ഷക്കൾ നൽകി തട്ടിപ്പിനിരയാവർ.

 ഒാഗസ്റ്റ് 9 വരെ 26 കേസുകളാണ് എം. സി. ഖമറുദ്ദീൻ എം.എൽ. ഏയ്ക്കെതിരെ ചന്തേര പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തത്.  കാസർകോട് പോലീസിൽ 5 കേസുകളും, ഹോസ്ദുർഗ് കോടതിയിൽ 2 ചെക്ക് തട്ടിപ്പ് കേസുകളും നിലവിലുണ്ട്. 749 ആൾക്കാരാണ് ഫാഷൻ ഗോൾഡിന്റെ വിവിധ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചത്.

ഫാഷൻ ഗോൾഡ് ചെറുവത്തൂർ സ്ഥാപനത്തിൽ 320 പേരും, പയ്യന്നൂരിൽ 187 പേരും, കാസർകോട്ട് 242 പേരും ലക്ഷങ്ങൾ  നിക്ഷേപിച്ചു അതിനിടെ പയ്യന്നൂരിലെ ഫാഷൻ ഗോൾഡ് സ്ഥാപനം 6 കോടി രൂപയ്ക്ക് വില്പന നടത്തുകയും, നിക്ഷേപകരായ 6 പേർക്ക് തുക വീതിച്ച് നൽകുകയും ചെയ്തു  ഈ കച്ചവടത്തിന് ഇടനിലക്കാരനായത് എം. സി. ഖമറൂദ്ദീന്റെ ബന്ധു തന്നെയാണ്.

LatestDaily

Read Previous

ഈ നില തുടർന്നാൽ പാലക്കുന്ന് റെയിൽവേ ഗേറ്റും അടച്ചിടേണ്ടിവരും

Read Next

കാഞ്ഞങ്ങാട്ട് മുക്ക്പണ്ടത്തട്ടിപ്പ്