ഫാഷൻഗോൾഡ് കേസ്സുകൾ ക്രൈംബ്രാഞ്ചിന്

കാസർകോട്: നൂറുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാഷൻ ഗോൾഡ് കേസ്സുകൾ  ക്രൈംബ്രാ ഞ്ചിന്. കേസ്സുകൾ ക്രൈംബ്രാഞ്ചിന്  കൈമാറിയതായി ഉത്തരവിറക്കിയത് ജില്ലാപോലീസ് മേധാവി ഡി. ശിൽപ്പയാണ്. ജില്ലാക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീശൻ ആലക്കാലിനാണ് അന്വേഷണച്ചുമതല.

ഫാഷൻ ഗോൾഡ് ചെയർമാൻ പടന്ന എടച്ചാക്കൈയിലെ എം. സി. ഖമറുദ്ദീൻ,  എംഎൽഏ, മാനേജിംഗ് ഡയറക്ടർ ടി. കെ. പൂക്കോയ തങ്ങൾ എന്നിവർ ഒന്നും രണ്ടും പ്രതികളായ 12 കേസ്സുകൾ ഇതിനകം ചന്തേര പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമം 402, 406 ചതി, വഞ്ചന വകുപ്പുകൾ ചേർത്താണ് കേസ്സ്. കേസ്സ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്ന് കരുതുന്നു. ക്രൈംബ്രാഞ്ചിന് കേസ്സന്വേഷണം കൈമാറിയതിനാൽ, ഇനി പുതിയ പരാതികളുമായി ചന്തേര പോലീസിലെത്തുന്നവർ കാസർകോട് പാറക്കട്ടയിൽ പ്രവർത്തിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് പരാതി നൽകേണ്ടത്. കാസർകോട് ജില്ലയിൽ നിന്നുള്ള പരാതിക്കാരേക്കാൾ,  കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ് ഫാഷൻഗോൾഡിനെതിരെ പരാതിയുമായി ഇതിനകം ചന്തേര പോലീസിലെത്തിയത്.

സ്വന്തം സെൽഫോൺ സൈലന്റ് മൂഡിലിട്ട ഫാഷൻഗോൾഡ് ചെയർമാൻ,  എം. സി. ഖമറുദ്ദീൻ കഴിഞ്ഞ 5 ദിവസം ഫാഷൻ ഗോൾഡ് ആക്ഷൻ കമ്മറ്റി ഭാരവാഹികളുടെ ഫോൺകോളുകൾ പോലും എടുത്തിരുന്നില്ല. കേസ്സിൽ നിയമോപദേശം തേടാനും, അറസ്റ്റ് ചെയ്താൽ മുൻകൂർ ജാമ്യമെടുക്കാനും മറ്റുമായി ഖമറുദ്ദീൻ അഞ്ചുനാൾ എറണാകുളത്തായിരുന്നു.  ഞായറാഴ്ച ഉപ്പളയിൽ തിരിച്ചെത്തിയിട്ടുണ്ട്.

തൽസമയം, ചന്തേരയിലെ ടി. കെ. പൂക്കോയ തങ്ങൾ അറസ്റ്റ് ഭയന്ന്  പൂർണ്ണമായും ചന്തേരയിൽ നിന്ന് അപ്രത്യക്ഷനായിട്ടുണ്ട്.

LatestDaily

Read Previous

അഞ്ചു കിലോ സ്വർണ്ണം നാലു ഡയരക്ടർമാരുടെ കൈകളിൽ

Read Next

പയ്യന്നൂരില്‍ വീണ്ടും അക്രമം; സജിത് ലാൽ സ്മാരക സ്തൂപം തകർത്തു