ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ ഖമറുദ്ദീൻ എം. എൽ. ഏക്കും പൂക്കോയക്കുമെതിരെ ബേക്കൽ പോലീസിൽ കേസ്. പാലക്കുന്ന് കണ്ണംകുളം റുഖിയയുടെ 51, 15 ലക്ഷം രൂപ തട്ടിയതായാണ് എഎൽഏക്കും പൂക്കോയക്കുമെതിരെയുള്ള കേസ്. 2013 മെയ് മാസത്തിൽ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് റുഖിയയിൽ നിന്നും 15 ലക്ഷം വാങ്ങിയത്. തുടക്കത്തിൽ കുറച്ച് മാസം കൃത്യമായി ലാഭ വിഹിതം ലഭിച്ചിരുന്നുവെങ്കിലും, പിന്നീട് നിലച്ചു.
നിക്ഷേപ തുക എഗ്രിമെന്റ് വ്യവസ്ഥ പ്രകാരം റുഖിയ തിരിച്ചു ചോദിച്ചപ്പോൾ മൂന്ന് മാസത്തിനകം തിരികെ നൽകാമെന്നും പൂക്കോയയും, ഖമറുദ്ദീനും അറിയിക്കുകയായിരുന്നു. മൂന്ന് മാസത്തിന് ശേഷം ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ, നൽകാൻ തയ്യാറായില്ലെന്ന് റുഖിയ ഇന്നലെ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും.
400