ഫാഷൻ ഗോൾഡ് കള്ളപ്പണം വെളുപ്പിച്ചു

700 ഓളം നിക്ഷേപകരിൽ പരാതിയുമായെത്തിയത് 100-ൽ താഴെയുള്ളവർ

കാഞ്ഞങ്ങാട്:  നൂറ്റിയമ്പതുകോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാഷൻ ഗോൾഡ് സ്ഥാപനങ്ങൾ കള്ളപ്പണം വെളുപ്പിച്ചു.

750 ഓളം പേരിൽ നിന്നാണ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ്  ലിമിറ്റഡ് കമ്പനി നൂറ്റിയമ്പത് കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചത്.

കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് അഫയേഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനി രജിസ്ട്രാറിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് ഈ കമ്പനിയിലേക്ക് എംസി. ഖമറുദ്ദീനും,ടി.കെ. പൂക്കോയയും നിക്ഷേപങ്ങൾ വാങ്ങിയത്.

2 ലക്ഷം രൂപയിൽ കൂടുതൽ വരുന്ന തുക കമ്പനിയിലേക്ക് റൊക്കം പണമായി സ്വീകരിക്കാൻ പാടില്ലെന്നറിഞ്ഞിട്ടും, 5 ലക്ഷം രൂപ മുതൽ 3 കോടി രൂപ വരെ ഫാഷൻ ഗോൾഡ് റൊക്കം പണമായി നിക്ഷേപകരിൽ നിന്ന് വാങ്ങുകയും,  കമ്പനി അക്കൗണ്ടിൽ  നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.

ഫാഷൻ ഗോൾഡിൽ ലാഭവിഹിതം പ്രതീക്ഷിച്ച്  ലക്ഷങ്ങൾ നിക്ഷേപിച്ചവർ ചുരുങ്ങിയത് 700 പേരെങ്കിലും വരും.

ഇവരിൽ വെറും നൂറിൽ താഴെയുള്ളവർ മാത്രമാണ് പരാതിയുമായി ഇതിനകം പോലീസിലെത്തിയത്.

ശേഷിക്കുന്ന മുന്നൂറു പേരും പരാതി നൽകാതെ പുറത്തു നിൽക്കുകയും, ഫാഷൻ ഗോൾഡ് ആക്ഷൻ കമ്മറ്റിയുമായി സഹകരിച്ച് പിന്നിൽ മാറി നിൽക്കുകയുമാണ്.

പരാതി നൽകാൻ മുന്നോട്ട് വരാതെ പത്ത് ലക്ഷത്തിന് മുകളിൽ 3 കോടികൾ വരെ ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചിട്ടുള്ളവർ ഹവാല പണമാണ് ജ്വല്ലറിയിൽ മുടക്കിയിട്ടുള്ളതെന്നാണ് പുതിയ കണ്ടെത്തൽ.

വെള്ളപ്പണം നിക്ഷേപിച്ചവർ ചെക്കായിട്ടാണ് പണം ഈ ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടർ  ടി. കെ. പൂക്കോയ തങ്ങൾക്ക് കൈമാറിയിട്ടുള്ളത്.

ഈ രീതിയിൽ ഗൾഫിൽ നിന്ന് ബാങ്ക് വഴി നാട്ടിലേക്കയച്ച പണം  ഫാഷൻ ഗോൾഡിൽ ജ്വല്ലറിയിൽ നിക്ഷേപിച്ചവരാണ് ഇപ്പോൾ പരാതിയുമായി പോലീസിലെത്തിയിട്ടുള്ളത്.

നിക്ഷേപകരായ മുന്നൂറോളം പേർ പരാതി നൽകാതെ മാറി നിൽക്കുന്നുണ്ട്.

10 ലക്ഷം മുതൽ 3 കോടി രൂപ വരെ ഫാഷൻ ഗോൾഡിൽ മുടക്കിയവർ ഇപ്പോഴും സ്വർണ്ണ ഫ്രെയിമിന്  പുറത്താണ്.

കള്ളപ്പണം വാങ്ങി കമ്പനിയിൽ  നിക്ഷേപിക്കുകയും, വെള്ളപ്പണമാക്കി മാറ്റുകയും ചെയ്ത രാജ്യദ്രോഹ സംഭവത്തിൽ ഫാഷൻ ഗോൾഡിനെതിരെ എൻഫോഴ്്സ്മെന്റ് അന്വേഷണം വരാനുള്ള സാധ്യതകൾ അടുത്തു വന്നു നിൽക്കുകയാണ്.

ഉദുമയിൽ പരേതനായ ഒരു സിംങ്കപ്പൂർ വ്യാപാരി 2 കോടി രൂപയും, മറ്റൊരു പ്രവാസി ഒരു കോടി രൂപയും ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചിട്ടുണ്ട്.

ഇവർ ഇരുവരും പണം  തിരിച്ചു കിട്ടാൻ പോലീസിൽ പരാതിപ്പെട്ടിട്ടില്ല. ഈ രീതിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ചവർ വെറയുമുണ്ട്.

കള്ളപ്പണം ജ്വല്ലറിയിൽ നിക്ഷേപിച്ചവർ ആരും പരാതിയുമായി പോലീസിൽ എത്തില്ലെന്ന് ഉറപ്പാണ്.

LatestDaily

Read Previous

ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി പിന്നിൽ സ്വകാര്യാശുപത്രികൾ

Read Next

കുഞ്ഞാലിക്കുട്ടിക്കെതിരെ ഫേസ്ബുക്ക് സിപിഎം ബ്രാഞ്ച് സിക്രട്ടറിയുടെ പേരിൽ കേസ്സ്