ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് നിസ്സാര ക്രിമിനലാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് പൊലീസാണെന്നും ക്രിമിനലുകളെ മഹത്വവത്കരിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കമ്മീഷണർ കളക്ടർക്ക് നൽകിയ ശുപാർശയുടെ പശ്ചാത്തലത്തിലാണ് ജയരാജന്‍റെ പ്രതികരണം. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസുകളിൽ അടക്കമാണു നിർദേശം. ഫർസീൻ മജീദിനെതിരായ കേസുകളുടെ എണ്ണവും സ്വഭാവവും കണക്കിലെടുത്ത് കണ്ണൂർ ജില്ലയിൽ നിന്ന് നാടുകടത്തണമെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
ജൂൺ 13ന് കണ്ണൂർ-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും നവീൻ കുമാറും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചിരുന്നു. ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തിയതിനു പിന്നാലെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്കു തള്ളിയിടുകയായിരുന്നു.