അഗ്നിപഥിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകസംഘടനകള്‍

ന്യൂദല്‍ഹി: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 7 മുതൽ ആരംഭിക്കുന്ന പ്രതിഷേധം ഒരാഴ്ചത്തേക്ക് തുടരും. വിവിധ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അഗ്നിപഥ് വഴി സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് സേനയെ ദുർബലപ്പെടുത്തുമെന്നും കുട്ടികളെ രാഷ്ട്രസേവനത്തിന് അയയ്ക്കുന്ന കർഷക മാതാപിതാക്കൾക്ക് പദ്ധതി തിരിച്ചടിയാകുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

Read Previous

ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

Read Next

വിശ്വനാഥൻ ആനന്ദ് ഫിഡെ ഡെപ്യൂട്ടി പ്രസിഡന്റ് ; അർകാ ഡി ഡോർകോവിച്ച് വീണ്ടും പ്രസിഡന്റ്