കടയുടമ പീഡിപ്പിച്ച സെയിൽസ് ഗേളിൽ നിന്നും കോടതി രഹസ്യ മൊഴിയെടുത്തു

പീഡനം മയക്കു മരുന്ന് നൽകിയെന്ന് യുവതി

കാഞ്ഞങ്ങാട്: ഫാൻസി ഷോപ്പ് ജീവനക്കാരിയെ ഒരു വർഷക്കാലം കടയുടമ ബലാത്സംഗത്തിനിരയാക്കിയ കേസ്സിൽ പരാതിക്കാരിയായ യുവതിയിൽ നിന്നും കോടതി രഹസ്യ മൊഴിയെടുത്തു. കണ്ണൂർ ജില്ലക്കാരിയും ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയുമായ ഭർതൃമതിയിൽ നിന്നുമാണ് ഇന്നലെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യ മൊഴിയെടുത്തത്.രണ്ട് മക്കളുടെ മാതാവായ 30 കാരിയുടെ പരാതിയിൽ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപത്തെ ബ്യൂട്ടി കോർണർ ഫാൻസി ഷോപ്പുടമ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഹാഷിമിന്റെ 35, പേരിൽ ഹൊസ്ദുർഗ് പോലീസ് ബലാത്സംഗത്തിന് കേസ്സ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

കൂട്ടുകാരി വഴി ബ്യൂട്ടി കോർണർ ഫാൻസി ഷോപ്പിൽ ജോലിക്കെത്തിയ ആദ്യ ദിവസം മുതൽ  കടയുടമ, കടയ്ക്കകത്ത് ഒരു വർഷക്കാലത്തോളം  ബലാത്സംഗത്തിനിരയാക്കിയതായാണ് യുവതിയുടെ പരാതി. മയക്കുമരുന്ന് നൽകിയാണ് കടയുടമ പീഡിപ്പിച്ചതെന്ന് സെയിൽസ് ഗേൾ പോലീസിന് മൊഴി നൽകിയിരുന്നു. പോലീസ് ആവശ്യപ്പെട്ട പ്രകാരമാണ് കോടതി പരാതിക്കാരിയിൽ നിന്നും രഹസ്യ മൊഴിയെത്തത്.

Read Previous

മലബാർ ലോബി കോൺഗ്രസ്സിൽ പിടിമുറുക്കി

Read Next

സ്റ്റീൽ ബോംബ്: അമ്പതോളം പേരുടെ മൊഴിയെടുത്തു