കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് പയ്യന്നൂരിൽ പിടിയില്‍

പയ്യന്നൂര്‍: പയ്യന്നൂരിൽ ക്ഷേത്ര ഭണ്ഡാരം കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ചകുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് പോലീസിന്റെ പിടിയിലായി. കോറോം കാനായിയിലെ തെക്കീൽ ബാബു എന്ന സുരേഷ് ബാബുവിനെയാണ് 47,  ഇൻസ്പെക്ടർ എം.സി. പ്രമോദിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി പെരുമ്പ കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം  പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. എടാട്ട് കണ്ണങ്ങാട്ട് ക്ഷേത്രം റോഡിൽ കുടുംബക്ഷേത്രമായ കൂത്തൂര്‍ വീട് മടയില്‍  മുത്തപ്പന്‍ ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിന്റെ പൂട്ടു തകർത്ത് പണം കവർന്നതായി  ഇന്നലെ രാവിലെ കണ്ടെത്തിയിരുന്നു അയ്യായിരം രൂപയോളം മോഷണം പോയതായി  ഭാരവാഹി എടാട്ടെ കൂത്തൂര്‍ വീട്ടില്‍ സുരേഷ് പയ്യന്നൂർ  പോലീസില്‍ പരാതി നൽകിയിരുന്നു.

പയ്യന്നൂര്‍ ഡിവൈഎസ്പി  എം.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തെരച്ചില്‍ തുടരുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്. പരിയാരം, സ്റ്റേഷൻ പരിധിയിൽകോരന്‍പീടിക യിലെ മരിയപുരം പള്ളിയിൽ നടന്ന ഭണ്ഡാര മോഷണത്തിൽ ഫോറൻസിക് വിദഗ്ദർക്ക് ബാബുവിന്റെ വിരലടയാളം കിട്ടിയിരുന്നു.

പിലാത്തറ പെരിയാട്ട് മഹാവിഷ്ണു ക്ഷേത്രം കടന്നപ്പള്ളി ക്ഷേത്രത്തിലെ ഭണ്ഡാരമോഷണം, തളിപ്പറമ്പ് മഴൂർ ക്ഷേത്രo, കൂവേരി മുച്ചിലോട്ട് എന്നിവിടങ്ങളിലും ഭണ്ഡാരമോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതി പോലീസിന് മൊഴി നൽകി. പോലീസ് പട്രോളിംഗിനിടെ പ്രിൻസിപ്പൽ  എസ്ഐ കെ.ടി.ബിജിത്ത്, ജുനിയർ എസ്.ഐ. അഭിലാഷ് എസ്.ഐ. ദിലീപ്,എ എസ്ഐ അബ്ദുള്‍ റൗഫ്, സിവിൽ പോലീസ് ഓഫീസർ മനീഷ് എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

പട്ടാപ്പകൽ വീട് കുത്തിപ്പൊളിച്ച് 2.39 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു

Read Next

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വെട്ടിലായി