പ്രശസ്ത ബാലസാഹിത്യകാരൻ വേണു വാര്യത്ത് അ‌ന്തരിച്ചു

കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരൻ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വേണു വാര്യത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മലയാള ബാലസാഹിത്യരംഗത്ത് വേണു വാര്യത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. ബാലഭൂമി ഉൾപ്പെടെയുള്ള കുട്ടികളുടെ മാസികകളിൽ അദ്ദേഹം പതിവായി എഴുതിയിരുന്നു.

Read Previous

വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തി; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രതിഷേധവുമായി ഡോക്ടർമാർ

Read Next

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന് സുപ്രീം കോടതിയില്‍ അപേക്ഷ