കളളക്കുറിച്ചിയിൽ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം; വീട്ടില്‍ പൊലീസിന്റെ നോട്ടിസ്

ചെന്നൈ: തമിഴ്നാട്ടിലെ കളളക്കുറിച്ചിയിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം ഒളിവിൽ പോയി. പെൺകുട്ടിയുടെ റീ പോസ്റ്റ്മോർട്ടം ഇന്നലെ രാത്രി പൂർത്തിയായി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം എത്രയും വേഗം ഏറ്റെടുത്ത് സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ വീട്ടിൽ പൊലീസ് നോട്ടീസ് പതിച്ചു.

സുപ്രീം കോടതി നിർദേശിച്ചിട്ടും പെൺകുട്ടിയുടെ കുടുംബം പോസ്റ്റ്മോർട്ടം നടപടികളുമായി സഹകരിച്ചില്ലെന്ന് പൊലീസ് ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ, കുടുംബം ശുപാർശ ചെയ്ത ഡോക്ടർമാരെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി അത് നിരസിച്ചു.

മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം റീ പോസ്റ്റ്മോർട്ടം നടത്തി തുടർനടപടികളിൽ സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പോസ്റ്റുമോർട്ടം നടക്കുന്ന കളളക്കുറിച്ചി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വരികയാണെന്ന് പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും ജില്ലാ ഭരണകൂടത്തെ അറിയിച്ചെങ്കിലും എത്തിയില്ല.

Read Previous

അമേരിക്കയിലെ പ്രീ സീസൺ; ഇന്റർ മയാമിയുടെ ഗോൾ വല നിറച്ച് ബാഴ്‌സലോണ

Read Next

‘പെട്രോള്‍ ഒഴിച്ച് ഓടിക്കാവുന്ന കാറുകളല്ല ഞങ്ങള്‍’; തുറന്നടിച്ച് ബെന്‍ സ്‌റ്റോക്ക്‌സ്