ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂര്‍: കേരളം സംരംഭത്തിന് അനുയോജ്യമായ നാടല്ല എന്ന തികച്ചും തെറ്റായ പ്രചാരണം നടക്കുന്നെന്ന് മുഖ്യമന്ത്രി. എന്നാൽ കേരളത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് പല സംരംഭകരും തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.
ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം. അത് ചൂണ്ടിക്കാട്ടിയാണ് നാടിനെയാകെ ഇകഴ്ത്തുന്ന പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ തൊഴിൽ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.